BREAKING NEWS

ഉത്തര്‍പ്രദേശില്‍ വീടിന് തീപിടിച്ച് ആറ് പേര്‍ വെന്ത് മരിച്ചു, അഞ്ച് പേരും കുട്ടികള്‍

· · 1 min read
Share: Copied!

ലഖ്നൗ: മീററ്റിലെ ലിസാഡി ഗേറ്റ് ഭാഗത്ത് വീടിന് തീപിടിച്ച് അഞ്ചുകുട്ടികളും ഒരുസ്ത്രീയും മരിച്ചു. മീററ്റ് സ്വദേശിയായ ഇക്ബാൽ അഹമ്മദിന്റെ വീട്ടിൽ തിങ്കളാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് വീട്ടിൽ രണ്ട് സ്ത്രീകളും അഞ്ചുകുട്ടികളുമാണ് ഉണ്ടായിരുന്നത്.

പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആറു പേരെ രക്ഷിക്കാനായില്ല. അപകടം നടന്ന സമയം ഇക്ബാലും സഹോദരനും പള്ളിയിൽ പ്രാർഥനയ്ക്ക് പോയതായിരുന്നു. തീപ്പിടിത്തമുണ്ടായ കെട്ടിടത്തിന്റെ താഴത്തെ നില വസ്ത്ര സംഭരണശാലയായി ഉപയോഗിച്ചിരുന്നതായും ഇക്ബാലിന്റെ കുടുംബം മുകളിലത്തെ നിലയിലാണ് താമസിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കെട്ടിടത്തിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട് അയൽക്കാരാണ് പോലീസിനെയും അഗ്‌നിരക്ഷാസേനയേയും വിവരമറിയിച്ചത്. ഇരുകൂട്ടരും സംഭവസ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് തീയണച്ചത്. തീപ്പിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

 

BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026
BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026