BREAKING NEWS

തന്റെ വാക്കുള്‍ കട്ട് ചെയ്ത് ലൈംഗികചുവയോടെ പ്രചരിപ്പിച്ചു, തന്നെ വേറൊരു ക്യാറ്റഗറിയിലേക്ക് ആക്കുന്ന തരത്തില്‍ വീഡിയോ എഡിറ്റ് ചെയ്തിട്ടു, ഞാന്‍ അങ്ങനെ ഒരാളേയല്ല… ഇതെങ്ങനെ ബ്ലോക്ക് ചെയ്യണം എന്നറിയില്ല, ഇത്രയും മനുഷത്വമില്ലാത്തവരുടെ ഇടയില്‍ ജീവിക്കാന്‍ പേടിയാകുന്നു, വിങ്ങിപൊട്ടി ആരതി കൃഷ്ണ

· · 1 min read
Share: Copied!

തിരുവനന്തപുരം: യൂട്യൂബേഴ്‌സിനെതിരെ ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സര്‍ ആരതി കൃഷ്ണ. പൊതു പരിപാടിയിലെ വസ്ത്രധാരണത്തിലുണ്ടാകുന്ന ചെറിയ അശ്രദ്ധയുടെ നിമിഷങ്ങള്‍ പോലും പകര്‍ത്തി തെറ്റായ രീതിയില്‍ പ്രചരിക്കുകയാണ്. തന്റെ വാക്കുള്‍ കട്ട് ചെയ്ത് ലൈംഗികചുവയോടെ പ്രചരിപ്പിച്ച് അപമാനിക്കുകയാണെന്നും ആരതി കൃഷ്ണ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ആരതിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം പങ്കെടുത്തൊരു പരിപാടിയില്‍ നിന്നുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്. തെറ്റായ രീതിയില്‍ വിഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പക്കുകയും ചെയ്യരുതെന്ന് പറഞ്ഞിട്ടും അത് പാലിക്കപ്പെട്ടില്ലെന്നും താരം പറയുന്നു. ആ വാക്കുകളിലേക്ക്: അത്താണിയില്‍ ഒരു പരിപാടിയ്ക്ക് പോയിരുന്നു. കഴിഞ്ഞൊരു പരിപാടിയ്ക്ക് ശേഷം വളരെ മോശമായ രീതിയിലുള്ള കുറേ വിഡിയോസ് ഞാന്‍ കണ്ടു. ഈ പരിപാടിയ്ക്ക് പോയപ്പോള്‍ എല്ലാ മീഡിയയോടും പറഞ്ഞിരുന്നു. എന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചിട്ടുള്ളത് മീഡിയയാണ്. എന്റെ ഇന്നത്തെ അവസ്ഥയില്‍ പ്രധാന പങ്ക് വഹിച്ചത് മീഡിയയാണ്. അതിനാല്‍ അവരോട് ബഹുമാനവും കടപ്പാടുമുണ്ട്.

പക്ഷെ കഴിഞ്ഞ പരിപാടിയുടെ വിഡിയോകള്‍ ഞാന്‍ പോലുമറിയാതെ, എന്നെ വേറൊരു ക്യാറ്റഗറിയിലേക്ക് ആക്കുന്ന തരത്തിലാണ് പുറത്ത് വന്നത്. ഞാന്‍ അങ്ങനെ ഒരാളേയല്ല, എന്നെ അങ്ങനെ ആക്കാന്‍ ശ്രമിക്കരുതെന്ന് ഞാന്‍ എല്ലാ മിഡിയയോടും പറഞ്ഞിരുന്നു. ഞാന്‍ അങ്ങനെയുള്ള ഡ്രസ് ധരിച്ചിട്ടല്ലേ എന്ന് ചോദിക്കാം. പക്ഷെ ഞാന്‍ മനപ്പൂര്‍വ്വമായി ചെയ്തതല്ല. എന്റെ ഡ്രസും സപ്ലിമെന്റുമൊന്നും കൊളാബല്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അത് കണ്ട ശേഷം, ഒരു വിദേശ വനിത കുറച്ച് വസ്ത്രങ്ങള്‍ തന്നു. അതിന്റെ വ്യത്യാസം എല്ലാവര്‍ക്കും മനസിലായിട്ടുണ്ടാകും. കഴിഞ്ഞ നാല് പരിപാടിയ്ക്ക് ഞാന്‍ അവര്‍ തന്ന ഡ്രസ് ആയിരുന്നു ഇട്ടിരുന്നത്.

ഞാന്‍ വിഡിയോകള്‍ നോക്കാറില്ല. പക്ഷെ കാണുന്ന പലരും എടുത്ത് അയച്ചു തരും. അത് കാണുമ്പോള്‍ ഭയങ്കരമായ സങ്കടമുണ്ടാകുന്നു. ഞാന്‍ മാത്രമല്ല, എന്റെ അമ്മയും കുടുംബക്കാരും കാണുന്നുണ്ട്. എനിക്ക് ചുറ്റുമുള്ളവരെല്ലാം കാണുന്നുണ്ടാകും. അമ്മ കണ്ടിട്ടുണ്ടാകും, അമ്മയ്ക്ക് വളരെ വിഷമമുണ്ടായിട്ടുണ്ടാകും. ഞാന്‍ അങ്ങനെ ഒരാളല്ലെന്ന് അമ്മയ്ക്ക് അറിയാം. ഈ വിഡിയോകള്‍ എത്ര പേരുടെ കയ്യിലുണ്ടെന്നും അവര്‍ അതുകൊണ്ട് എന്താണ് ചെയ്യാന്‍ പോകുന്നതെന്നും എവിടെയൊക്കെ പോസ്റ്റ് ചെയ്യുമെന്നും ഒന്നും അറിയില്ല. ഇനി എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല. ഇതെങ്ങനെ ബ്ലോക്ക് ചെയ്യണം എന്നറിയില്ല.

എന്തെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് പകുതി കട്ട് ചെയ്ത് വെറെന്തോ ആക്കി ലൈംഗിക ചുവയുള്ള രീതിയില്‍ ആക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. എന്റെ മാനത്തിന് അത്രയും വില കല്‍പ്പിക്കുന്ന ആളാണ്. അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചാലുണ്ടാകുന്ന സൗഭാഗ്യങ്ങളെല്ലാം തട്ടിയെറിഞ്ഞ് ഒരു വട്ടത്തിനുള്ളില്‍ ഒതുങ്ങി ജീവിക്കുന്ന ആളാണ് ഞാന്‍. എന്റെ ലോകം വിശാലമാക്കാന്‍ വേണ്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയാറായിട്ടില്ല. ഇത്രയും മനുഷ്യത്വമില്ലാത്ത ആള്‍ക്കാര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നറിയുമ്പോള്‍ എനിക്ക് ഇവിടെ ജീവിക്കാന്‍ തന്നെ പേടിയാവുകയാണെന്നും ആരതി പറഞ്ഞു.

BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026