BREAKING NEWS

വെെദ്യുത ലൈനിലേക്കു വീണ മരം മുറിച്ചുമാറ്റുന്നതിനിടെ പോസ്റ്റൊടിഞ്ഞ് ദേഹത്തുവീണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം, മരണം വാരിയെല്ലുകൾ തകർന്ന്

· · 1 min read
Share: Copied!

കോട്ടയം: മുണ്ടക്കയത്ത് മരം മുറിച്ചുമാറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സ് ഓഫീസിലെ ഹോം ഗാർഡായ മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേൽ കെ.എസ്. സുരേഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മുണ്ടക്കയം അസമ്പനിയിലായിരുന്നു സംഭവം.

വൈദ്യുതി ലൈനിലിലേക്ക് ചാഞ്ഞ് കിടന്ന മരം മുറിച്ച് മാറ്റുന്നതിനിടെയായിരുന്നു അപകടം. മരം മുറിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സുരേഷിന്റെ ദേഹത്തേക്കു പതിക്കുകയായിരുന്നു. ഓടി മാറാനുള്ള ശ്രമം വിഫലമായി. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വാരിയെല്ലുകൾ തകർന്നതാണ് മരണം സംഭവിച്ചിരിക്കുന്നത് എന്ന് ഡോക്ടർമാർ അറിയിച്ചു.

സിസ്റ്റർമാർക്കെതിരെ ചുമത്തിയിരിക്കുന്നത് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ​ഗുരുതര വകുപ്പുകൾ!! മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026