MEDIA

ടൊവിനോ തോമസ് നായകനായ മുൻപേ ചിത്രീകരണം ആരംഭിച്ചു സൈജു ശ്രീധരൻ സംവിധായകൻ

· · 1 min read
Share: Copied!

ടൊവിനോ തോമസ്സും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന
മുൻപേ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് ശനിയാഴ്ച്ച ഊട്ടിയിലെ ഗ്ലെൻ മോറിൽആരംഭിച്ചു.
പ്രശസ്‌ത ചിത്രസംയോജക
നായ സൈജു ശ്രീധരനാണ് ഈ ചിത്രംസംവിധാനം ചെയ്യുന്നത്..

ടൊവിനോ തോമസ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
ഡോൾവിൻ കുര്യാക്കോസും അഭിനവ് മെഹ്റോത്രയും സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ , ടൊവിനോ തോമസ്സും, സഹോദരൻ ടിംങ്സ്റ്റൺ തോമസ്സും ചേർന്നു ഫസ്റ്റ് ക്ലാപ്പും നൽകി.
പനോരമ സ്റ്റുഡിയോസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് തീയേറ്റർ ഓഫ് ഡ്രീംസ് , ടൊവിനോ തോമസ് പ്രൊഡക്‌ഷൻസാണ്ഈ ചിത്രം നിർമ്മിക്കുന്നത്.
കുമാർ മങ്ങാട്ട് പഥക്ക് , അഭിക്ഷേക് പഥക്ക് , ടൊവിനോ തോമസ്, ഡോൾവിൻ കുര്യാക്കോസ്, ടിംഗ് സ്റ്റൺ തോമസ് എന്നിവരാണ് നിർമ്മാതാക്കൾ .
കോ പ്രൊഡ്യൂസേർസ് – രാജേഷ് മേനോൻ, ഗോകുൽനാഥ്. ജി.
കിയേറ്റീവ് പ്രൊഡ്യൂസർ -അഭിനവ് മെഹ്റോത്ര..
സി.എഫ് ഓ. .രവി ഓത്തി.

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധേയമായഫുട്ടേജ് എന്ന ചിത്രത്തിനു ശേഷം സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുൻപേ…

നീലഗിരിക്കുന്നു കളുടെ താഴ്‌വരയിലെ ഒറ്റപ്പെട്ട ഒരു തടാകത്തിനോട് ചേർന്ന “ഒരിടം” എന്ന സ്ഥലത്ത് തൊണ്ണൂറ് കാലഘട്ടത്തിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത് .
ഭാര്യാ ഭർത്താക്കന്മാരായ റോയ്സ്, റാണി എന്നിവരുടെ വ്യത്യസ്ഥമായ ഒരു പ്രണയ കഥയാണ് ഈ ചിത്രം പറയുന്നത് ..
താളപ്പിഴകളിലൂടെ മാത്രം സഞ്ചരിക്കുന്ന റോയ്സിൻ്റെ ദാമ്പത്യ ജീവിതത്തിൽ റാണിയുടെ സാന്നിദ്ധ്യത്തിലൂടെ യുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൻ്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്.
ഹൃദ്യമായ നിരവധി മുഹൂർത്തങ്ങളാൽ ഏറെ സമ്പന്നമായിരിക്കും ഈ ചിത്രം .
ടൊവിനോ തോമസ്സിൻ്റെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമായി
രിക്കും ഇതിലെ റോയ്സ്.

ബാംഗ്ളൂരിൽ സ്ഥിര താമസ്സമുള്ള ആലപ്പുഴ സ്വദേശിനിയായ മേഘന
മികച്ച നർത്തകിയാണ്.
നൃത്തരംഗത്തെ പ്രാവീണ്യമാണ് മേഘനയെ ഇപ്പോൾ ബിഗ് സ്‌ക്രീനിലെത്തിച്ചതും ഈ ചിത്രത്തിലെ റാണിയെ അവതരിപ്പിക്കുവാൻ സാഹചര്യമൊരുക്കിയതും.
വിനയ് ഫോർട്ട്, വിജയരാഘവൻ, ഷഹീർ മുഹമ്മദ്, ഉത്തരാരാമ കൃഷ്ണൻ, കിരൺ പീതാംബരൻ, ആഷ്‌ലി ഐസക്ക്, രാകേഷ് ഉഷാർ എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ് .

ടീനാ തോമസ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നു.
സംഗീതം- റെക്സ് വിജയൻ-.ജിച്ചു ജോയ്.
ഛായാഗ്രഹണം- ഷിനോസ് .
എഡിറ്റിംഗ് – സൈജു ശ്രീധരൻ.
പ്രൊഡക്‌ഷൻ ഡിസൈൻ- ദിലീപ് നാഥ്.
സിങ്ക് സൗണ്ട്- വൈശാഖ് ബി.വി.
സൗണ്ട് മിക്സ് – സിനോയ് ജോസഫ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്‌റ്റ്യും ഡിസൈൻ-ധന്യാ ബാലകൃഷ്ണൻ.
പ്രൊഡക്ഷൻ മാനേജേഴ്‌സ്- വിശ്വപ്രകാശ്,
സോബൻ .
പ്രൊഡക്ഷൻ എക്സികുട്ടീവ്- പ്രതാപൻ കല്ലിയൂർ.
പ്രൊഡക്‌ഷൻ കൺടോളർ- റിച്ചാർഡ്.
അസ്സോസ്സിയേറ്റ് പ്രൊഡ്യൂസർ- കമലേഷ് കുമാർ.
ലൈൻ പ്രൊഡ്യൂസർ- അബിൻ. ഈ എ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രിനിഷ് പ്രഭാകരൻ.
സ്റ്റിൽസ്- സാബി ഹംസ.
ആക്ഷൻ – ഫീനിക്സ് പ്രഭു.
ഡിസൈൻ-കിഷോർ ഗോപി, അനന്തു ചന്ദ്രബാബു .
വേൾഡ് വൈഡ് റിലീസ്-പനോരമ സ്റ്റുഡിയോസ് .
വാഴൂർ ജോസ് .
.

BREAKING NEWS
കൊലപ്പെടുത്തിയത് മറ്റെവിടെയോ വെച്ച്? അഭിരാമിന്റെ ശരീരത്തിൽ സംഭവ സ്ഥലത്തെയല്ലാത്ത മണ്ണിന്റെ സാന്നിധ്യം; മൃതദേഹം കടത്താൻ വാങ്ങിയത് 30 രൂപയുടെ ചാക്ക്; മഴ തകർത്തത് പ്രതികളുടെ പദ്ധതി, മൊബൈൽഫോൺ കണ്ടെത്താനായില്ല
07 Nov 2026
BREAKING NEWS
’തച്ചങ്കരിക്ക് രോഗങ്ങളുടെ നീണ്ട പട്ടിക, ഹൃദ്രോഗം, ശ്വാസതടസ്സം, സോറിയാസിസ് തുടങ്ങി പതിനായിരം രോഗങ്ങൾ; ഇപ്പോൾ ദുബായിൽ ജോലിക്ക് പോകണം; ജാമ്യം റദ്ദാക്കുന്നത് പരിഗണിക്കും’: ഹൈക്കോടതി
07 Nov 2026
BREAKING NEWS
മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്
07 Nov 2026
BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026