CINEMA

ദൂരയാത്ര ചെയ്യുന്ന ഏതൊരു ദമ്പതികൾക്കും സംഭവിക്കാവുന്ന അപകടം വിവരിക്കുന്ന ‘ലീച്’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്, ചിത്രം മാർച്ച് 7ന് തിയേറ്ററുകളിൽ

· · 1 min read
Share: Copied!

ദൂരയാത്ര ചെയ്യുന്ന ഏതൊരു ദമ്പതികൾക്കും സംഭവിക്കാവുന്ന ഒരു അപകടം വിവരിക്കുന്ന ചിത്രമാണ് ‘ലീച്’. ബുക്ക് ഓഫ് സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനൂപ് രത്ന നിർമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മാർച്ച് 7 ന് തിയേറ്ററുകളിൽ എത്തും. ചിത്രം തമിഴ്നാട്ടിലും കേരളത്തിലുമായാണ് തിയറ്ററിൽ എത്തിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടിമാരായ അനുസിത്താര, സോണിയ അഗർവാൾ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പുറത്തിറങ്ങിയത്. ചില മനുഷ്യർ തങ്ങളുടെ ഇരയെ അറിയിക്കാതെ തന്നെ അവരെ കാർന്നു തിന്നുന്ന അട്ടകളെ പോലെയാണ്. ഇതാണ് ചിത്രം അനാവരണം ചെയ്യുന്നത്. പുതുമുഖം അനൂപ് രത്ന നായകനാകുന്ന ചിത്രത്തിൽ മേഘ, കണ്ണൻ, നിസാം കാലിക്കറ്റ്, തങ്ക മുത്തു, സുഹൈൽ, ബക്കർ, സന്ധ്യ നായർ, അഭിനവ്, ഗായത്രി എന്നിവർ അഭിനയിക്കുന്നു. രചന സംവിധാനം- എസ്എം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് വിപിൻ പിവി, സുനീത് പാറയിൽ. സുജോയ് പാറയിൽ, സോഫി കൊടിയത്തൂർ.

ഡിയോപി- അരുൺ ടി ശശി. മ്യൂസിക്ക്‌ & ബിജിഎം- കിരൺ ജോസ്. എഡിറ്റർ- ആൽവിൻ ടോമി. സൗണ്ട് ഡിസൈൻ- ഷെഫിൻ മയൻ. ആർട്ട്‌-രാജീവ് കോവിലകം. ഗാനരചന- റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, അനൂപ് രത്ന. ഗായകർ- ഹരിചരൻ, കീർത്തന സ്മിത. കൊറിയോഗ്രാഫി- ഷെരീഫ് മാസ്റ്റർ, ഷിബു. മേക്കപ്പ്- പ്രദീപ് വിതുര. കോസ്റ്റ്യൂമർ- അശോകൻ ആലപ്പുഴ. ആക്ഷൻ- ഡേഞ്ചർ മണി. പ്രൊഡക്ഷൻ കൺട്രോളർ- ജോളി ഡേവിസൺ സി ജി, പിയാറോ എംകെ ഷെജിൻ, ശക്തി ശരവണൻ. ഡിജിറ്റൽ- അഹമ്മദ് അസ്ജാദ്. മിക്സിങ്- സപ്ത സ്റ്റുഡിയോ. ബിസിനസ് കൺസൾട്ടന്റ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ഷിജിൻ ലാൽ എസ്എസ്. സ്റ്റിൽസ്- അനിൽ വന്ദന. പോസ്റ്റർ ഡിസൈൻ- സ്കൗട്ട് ഡിസൈൻ, എസ്എഫ്സി ആഡ്സ്. പിആർഒ- എംകെ ഷെജിൻ.

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026