BREAKING NEWS

മാർക്കോയ്ക്കു ശേഷം ക്യൂബ്സ് എൻ്റെർടൈൻ മെൻ്റിൻ്റെ ബാനറിൽ വരുന്നു ‘കാട്ടാളൻ’, പൂജ ഓ​ഗസ്റ്റ് 22ന്

· · 1 min read
Share: Copied!

കൊച്ചി: മാർക്കോയുടെ വമ്പൻ വിജയത്തിനു ശേഷം ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോൾ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കാട്ടാളന്റെ ഷൂട്ടിങ് ആഗസ്റ്റ് ഇരുപത്തിരണ്ടിന് ആരംഭിക്കും. കൊച്ചിയിൽ നടക്കുന്ന പൂജാ ചടങ്ങോടെയാണ് ചിത്രത്തിൻ്റെ ആരംഭം കുറിക്കുന്നത്.

മാർക്കോ നൽകിയ കൗതുകം പോലെ കാട്ടാളനിലും നിരവധി ആകർഷക ഘടകങ്ങൾ ചേർത്തുവെക്കുന്നുണ്ട്. പാൻ ഇൻഡ്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം നാൽപ്പത്തിയഞ്ചു കോടിയോളം രൂപയുടെ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ ക്യാൻവാസിലാണ് ഒരുക്കുക. ബിഗ് ബഡ്ജറ്റ് ചിത്രമായ കാട്ടാളൻ മാർക്കോയേപ്പോലെയോ, അതിലും മുകളിലോ മികവുറ്റ സാങ്കേതിക മികവോടെയായിരിക്കും പ്രേക്ഷക മുന്നിലെത്തുക.
മാർക്കോയിൽ രവി ബ്രസൂർ എന്ന മാന്ത്രിക സംഗീത സംവിധായകനെ അവതരിപ്പിച്ച ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് ഇക്കുറി പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്നാഥിനേയാണ് അവതരിപ്പിക്കുന്നത്.

കാന്താര ചാപ്റ്റർ 2 വിനു ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ലോകമെമ്പാടും തരംഗമായി മാറിയ കാന്താരയിലെ സംഗീതം വലിയ ജനശ്രദ്ധ നേടുകയുണ്ടായി. പൊന്നിയൻ സെൽവൻ ഒന്നാം ഭാഗം, ബാഹുബലി – 2, കൺ ക്ലൂഷൻ, ജവാൻ ബാഗി – 2, ഓങ്ബാക്ക് 2 തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ആക്ഷൻ ഒരുക്കിയ ആക്ഷൻ കോറിയോഗ്രാഫർ ലോക പ്രശസ്തനായ കൊച്ച കെംബഡി കെയാണു ചിത്രത്തിൻ്റെ ആക്ഷൻ കൈകാര്യം ചെയ്യുന്നത്. പെപ്പെ എന്നു പരക്കെ അറിയപ്പെടുന്ന ആൻ്റെണി വർഗീസാണ് ഈ ചിത്രത്തിലെ നായകൻ. ആൻ്റണി വർഗീസ് എന്ന യഥാർത്ഥ പേരു തന്നെയാണ് ഈ ചിത്രത്തിലെ കഥാപാത്രത്തിൻ്റെ പേരും.

മാർക്കോ പോലെ തന്നെ പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് കാട്ടാളൻ്റെ അവതരണം രജീഷാ വിജയനാണ് നായിക. മലയാളത്തിനു പുറമേ ഇൻഡ്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തെലുങ്കിലെ പ്രശസ്ത താരം സുനിൽ ( പുഷ്പ ഫെയിം), മാർക്കോയിലൂടെ മലയാളത്തിലെത്തി ഏറെ പ്രശസ്തിയാർജ്ജിച്ച കബീർദുഹാൻ സിംഗ്, കേരളത്തിൽ വലിയ തരംഗമായി മാറിയ വ്ളോഗറും സിംഗറുമായ ഹനാൻഷാ റാപ്പർ ബേബി ജീൻ, തെലുങ്കു താരം രാജ് തിരാണ്ടുസു എന്നിവരും മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ പ്രധാന താരങ്ങളായെത്തുന്നു. ഇവർക്കു പുറമേ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മലയാളത്തിലെ മികച്ച കഥാകൃത്തും, ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ഉണ്ണി ആർ. ആണ് ഈ ചിത്രത്തിൻ്റെ സംഭാഷണം രചിക്കുന്നത്. എഡിറ്റിംഗ് -ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ മറ്റ്അഭിനേതാക്കളുടേയും, മറ്റ് അണിയറ പ്രവർത്തകരുടേയും പേരുകൾ പൂജാവേളയിൽ പ്രഖ്യാപിക്കുന്നതാണന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇന്ത്യയിലും വിദേശങ്ങളിലുമായി പൂർത്തിയാകും. പിആർഒ- വാഴൂർ ജോസ്.

BREAKING NEWS
മാർക്കറ്റ് ഗേറ്റ് ചാടിക്കടന്ന് അടക്ക മോഷണം; 3.64 ലക്ഷം രൂപയുടെ 16 ചാക്ക് കവർന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചംഗ സംഘം പിടിയിൽ
16 Nov 2026
BREAKING NEWS
'ലഡു കൊണ്ട് എറിഞ്ഞാലും ഏറ് ഏറാണ്; മുറിവുണ്ടാക്കിയവർ തന്നെയത് ഉണക്കണം'; സർക്കാരിനെതിരേ ഓർത്തഡോക്സ് സഭ; പാത്രിയാർക്കീസ് ബാവയുടെ ടെ മണർകാട് സന്ദർശനത്തോടെ വീണ്ടും ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം
16 Nov 2026
BREAKING NEWS
നരഹത്യയ്ക്ക് കേസെടുക്കണം... ജീവനൊടുക്കിയ വീട്ടമ്മയുടെ മൃതദേഹവുമായി ബാങ്കിന് മുന്നില്‍ പ്രതിഷേധം, കടം പൂര്‍ണമായും എഴുതി തള്ളണമെന്ന് നാട്ടുകാര്‍ , പൊലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളും
16 Nov 2026
BREAKING NEWS
'ഞങ്ങൾ നിങ്ങളെ കണ്ടെത്തും'; മിനാബ് സ്കൂൾ ആക്രമണം, യു.എസ്. നാവികസേനാ ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഇറാന്റെ ഭീഷണി
16 Nov 2026