BREAKING NEWS

അമ്മയുടെ ആൺ സുഹൃത്തിനെ ഇഷ്ടമില്ലെന്നു പറഞ്ഞു, അഞ്ചാം ക്ലാസുകാരന് ക്രൂര മർദനം!! ചൂരൽകൊണ്ട് കൈകാലുകൾ അടിച്ചുപൊട്ടിച്ചു, നിലത്തുവീണിട്ടും കഴുത്തിന് കുത്തിപ്പിടിച്ച് മർദനം, നേരത്തെയും സമാന രീതിയിൽ മർദനം

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ അമ്മയും ആൺ സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. ആൺ അമ്മയുടെ സുഹൃത്തിനെ ഇഷ്ടമില്ലെന്ന് കുട്ടി പറഞ്ഞത് അമ്മയെ ചൊടിപ്പിച്ചുവെന്നാണ് പരാതി. കൂടാതെ കുട്ടി ട്യൂഷന് പോകാത്തതും അമ്മയെ പ്രകോപിപ്പിച്ചു.

പോത്തൻകോട് സെൻ്റ് തോമസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ സനുഷിനെയാണ് അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചത്. ഇരുവരും ചേർന്നു ചൂരൽ കൊണ്ട് കുട്ടിയുടെ രണ്ട് കാലും കൈയും അടിച്ചു പൊട്ടിച്ചു. അടികൊണ്ട് നിലത്ത് വീണിട്ടും കഴുത്തിൽ കുത്തിപ്പിടിച്ച് വീണ്ടും മർദ്ദിച്ചെന്ന് കുട്ടി പറയുന്നു.

അതേസമയം നേരത്തെയും സമാനമായ രീതിയിൽ ഇരുവരും ഉപദ്രവിച്ചന്ന് കുട്ടി പറഞ്ഞു. ഇരുവരുടേയും മർദനത്തിൽ ഭയന്ന കുട്ടി സ്കൂൾ കഴിഞ്ഞ് കുട്ടി പേടിച്ച് അച്ഛൻ്റെ വീട്ടിലേക്ക് പോവുകയായിരുന്നു. തുടർന്ന് ചോദിച്ചപ്പോഴാണ് മർദനത്തിന്റെ കാര്യം കുട്ടി വെളിപ്പെടുത്തിയത്. കുട്ടിയുടെ മാതാവ് അനു, സുഹൃത്ത് പ്രണവ് എന്നിവർക്കെതിരെയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. നിലവിൽ കുട്ടി തിരുവനന്തപുരം എസ്എഎടി ആശുപത്രിയിൽ ചികിത്സയിലാണ്.

കാന്തപുരത്തിന്റെ ഇടപെടൽ അം​ഗീകരിക്കാതെ അറ്റോർണി ജനറൽ, ‘ഏതെങ്കിലും ഒരു സംഘടനാ ചർച്ച നടത്തിയാൽ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ല- നിമിഷപ്രിയയുടെ മോചന ചർച്ചകൾക്ക് കുടുംബത്തിനു മാത്രം അവകാശം’

BREAKING NEWS
'മരണമെത്തുന്ന നേരത്ത് നീയെന്റ അരികിൽ ഇത്തിരി നേരമിരിക്കണേ... '; റഫീഖ് അഹമ്മദ് കാണാനെത്തിയപ്പോൾ കവിതയുടെ വരികൾ ഓർമയിൽനിന്ന് ചൊല്ലി ലീലാവതി ടീച്ചർ; സമുദ്രവും പർവതവും കാണിച്ചുതരുന്നത് അവയുടെ വലിപ്പമല്ല, നമ്മുടെ നിസ്സാരതയാണെന്ന് ​ഗാനരചയിതാവ്
31 Oct 2026
BREAKING NEWS
മേശയ്ക്ക് മുകളിലേക്ക് തലയിടിപ്പിച്ചു, നിലത്തേക്ക് തള്ളിയിട്ട് കല്ലും ചെടിച്ചട്ടിയും കൊണ്ട് മുഖത്തും ശരീരത്തും ക്രൂരമായി മർദിച്ചു, കെ ജി വിദ്യാര്‍ത്ഥിനിക്ക് മൂന്നാം ക്ലാസുകാരന്റെ ക്രൂര മര്‍ദനം
31 Oct 2026
BREAKING NEWS
"എന്റെ ഇരയുടെ കുടുംബത്തെക്കുറിച്ചും അവർ അനുഭവിച്ച വേദനയെയും നഷ്ടത്തെയും കുറിച്ചും ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുന്നു... ആ രാത്രിക്ക് ശേഷം ഒരു നിമിഷം പോലും വേദനയില്ലാതെ കടന്നുപോയിട്ടില്ല, ശരീരം വേദനിക്കുന്നു, കൈകളും കൈപ്പത്തികളും വേദനിക്കുന്നു, തൊണ്ടയ്ക്കും വേദന, ഇപ്പോഴും സംസാരിക്കാൻ ബുദ്ധിമുട്ടാണ്......
31 Oct 2026
BREAKING NEWS
മറ്റൊരാൾക്ക് പരുക്കേൽക്കുമ്പോൾ മാത്രമാണോ വൈഭവ് സൂര്യവംശിയെ കളിപ്പിക്കുക? അങ്ങനെയാണെങ്കിൽ അവനെ വീട്ടിലേക്ക് മടക്കിയയക്കൂ, അതല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് മടങ്ങട്ടെ, ഇന്ത്യൻ ടീമിന്റെ ഭാവി പദ്ധതികളിൽ വൈഭവിന് സ്ഥാനമുണ്ടോ? വ്യക്തത വേണം- വണ്ടർകിഡ്ഡിനെ പുറത്തിരുത്തിയതിൽ അതൃപ്തി, ടീമിന്റെ പദ...
31 Oct 2026