കോഴിക്കോട്: മാവൂരിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. മാവൂർ പാറമ്മൽ സ്വദേശിനി സുനിത (54)യാണ് മരിച്ചത്. വയറിളക്കവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.
ഷിഗെല്ല രോഗബാധ സംശയിച്ചതിനെ തുടർന്ന് പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചിരുന്നു. എന്നാൽ പരിശോധനാഫലം ഇതുവരെ ലഭ്യമായിട്ടില്ല. ഇന്ന് പുലർച്ചെയോടെയാണ് സുനിതയുടെ മരണം സ്ഥിരീകരിച്ചത്.
മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പരിശോധനാഫലം ലഭിച്ചതിന് ശേഷമേ വ്യക്തമാകൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.













































