BREAKING NEWS

ഞങ്ങളാരും അടിമകളാക്കി വിലയ്ക്കെടുത്തവരല്ല, ഞങ്ങള്‍ക്കും അവകാശങ്ങളുണ്ട്, 24 മണിക്കൂര്‍ ജോലിചെയ്യാമെന്ന ഒരു കരാറും ഒപ്പുവെച്ചിട്ടില്ല, പ്രശ്നം പരിഹരിക്കാന്‍ താലപര്യമില്ലെങ്കില്‍ വേറെ വഴി നോക്കണം, മേലുദ്യോഗസ്ഥനെതിരെ പൊട്ടിത്തെറിച്ച് വനിതാ ബിഎല്‍ഒ

· · 1 min read
Share: Copied!

എടപ്പാള്‍: വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ യുവ ബിഎല്‍ഒ ആത്മഹത്യചെയ്തതിനു പിറകെ ഒരു വനിതാ ബിഎല്‍ഒയുടെ ശബ്ദസന്ദേശം തരംഗമാകുന്നു.ശക്തമായ ഭാഷയില്‍ മേലുദ്യോഗസ്ഥന് മറുപടികൊടുക്കുന്ന ഷൈജി എന്ന ബിഎല്‍ഒയുടെ ശബ്ദസന്ദേശമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇവര്‍ ജോലിചെയ്യുന്നത് ഏതു ജില്ലയിലാണെന്ന് വ്യക്തമല്ല.

വീട്ടിലെ പ്രയാസങ്ങള്‍ പറഞ്ഞ് ഒരു ബിഎല്‍ഒ ഗ്രൂപ്പിലിട്ട സന്ദേശത്തിന് മറുപടിയായി 10 മുതല്‍ അഞ്ചുവരെ ജോലി ക്രമീകരിച്ച് വീട്ടിലെ കാര്യങ്ങള്‍ക്കും സമയം കണ്ടെത്തിക്കൂടേയെന്ന് ഷൈജി ചോദിച്ചിരുന്നു. ഇതുകേട്ട മേലുദ്യോഗസ്ഥന്‍ ചോദ്യംചെയ്തപ്പോഴാണ് ഷൈജി ഈ സന്ദേശമിറക്കിയത്. ഇത് ആ ഒരു ബിഎല്‍ഒയുടെ സാഹചര്യത്തിനനുസരിച്ച് പറഞ്ഞതാണെന്ന് ഇവര്‍ വിശദീകരിക്കുന്നു. തുടര്‍ന്ന് ഇവരനുഭവിക്കുന്ന പ്രയാസങ്ങളുടെ പട്ടികയും മേലുദ്യോഗസ്ഥരുടെ മനുഷ്യാവകാശലംഘനങ്ങള്‍വരെ ചൂണ്ടിക്കാട്ടിയുമാണ് ഉറച്ച ശബ്ദത്തിലുള്ള ഇവരുടെ സന്ദേശം.

എത്ര ഉയര്‍ന്ന ഉദ്യോഗസ്ഥനായാലും താഴെയുള്ളവരായാലും മനുഷ്യാവകാശങ്ങളുണ്ട്. ഇതിന്റെ ലംഘനമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. ഞങ്ങളൊക്കെ ഡെപ്യൂട്ടേഷനില്‍ വന്നവരാണ്. ആരുടെയും അടിമകളാക്കി വിലയ്‌ക്കെടുത്തവരല്ല. ഞങ്ങള്‍ക്കും അവകാശങ്ങളുണ്ട്. പ്രശ്നങ്ങള്‍ പറയുമ്പോള്‍ അതു പരിഹരിക്കാന്‍ മേലുദ്യോഗസ്ഥര്‍ക്ക് താത്പര്യമില്ലെങ്കില്‍ വേറെ വഴി നോക്കണം. ഒറ്റയ്ക്കുനടന്ന് പരിചയമില്ലാത്തിടങ്ങളില്‍ ജോലിചെയ്യുമ്പോള്‍ ഒരുപാട് പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ഇതൊന്നും പരിഹരിക്കുന്നില്ല. 24 മണിക്കൂര്‍ ജോലിചെയ്യാമെന്ന ഒരു കരാറും ഒപ്പുവെച്ചിട്ടില്ല. ഈ മറുപടിയുടെ പേരില്‍ എന്തു നടപടിയെടുത്താലും നേരിടാന്‍ തയ്യാറാണെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026