BREAKING NEWS

കാന്തപുരം വലിയൊരു പണ്ഡിതനാണ്, അദ്ദേഹത്തെ ആക്ഷേപിക്കുന്നതും ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതും ശരിയല്ല, ഫാത്തിമ തഹിലിയ എംഎല്‍എ

· · 1 min read
Share: Copied!

കോഴി​ക്കോട്: കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്ന് ഫാത്തിമ തഹിലിയ എംഎൽഎ. തന്റെ സ്ത്രീശാക്തീകരണ നിലപാടിൽ മാറ്റമില്ലെന്നും അതിനുവേണ്ടിയാണ് എപ്പോഴും നിലകൊണ്ടിട്ടുള്ളതെന്നും ഫാത്തിമ തഹിലിയ പറഞ്ഞു.‘സ്ത്രീ ശാക്തീകരണത്തിനു വേണ്ടി സംസാരിക്കുന്ന ആളാണ് ഞാൻ. അത് നിങ്ങൾക്കൊക്കെ അറിയാവുന്നതാണ്. കാന്തപുരം വലിയൊരു പണ്ഡിതനാണ്.

അദ്ദേഹത്തിനെ ആക്ഷേപിക്കുകയും അദ്ദേഹത്തിനെതിരെ ഈ ഒറ്റ തിരിഞ്ഞിട്ടുള്ള ആക്രമണത്തിനോടും ഒന്നും ഞാൻ ഒരിക്കലും യോജിക്കില്ല’ -ഫാത്തിമ തഹിലിയ പറഞ്ഞു. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് നടക്കുന്നത് വിഷയത്തിന്റെ അന്തസ്സത്ത ഉൾക്കൊള്ളാതെയുള്ള ഏകപക്ഷീയമായ പൊതുവിചാരണയാണെന്നും, ഇതിനു പിന്നിലെ വംശീയ അധിക്ഷേപം ചെറുത്തുതോൽപ്പിക്കണമെന്നും സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്.ഐ.ഒ) സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് ആവശ്യപ്പെട്ടു. കാന്തപുരത്തിന്റെ കോലം കത്തിക്കുന്നത് വരെയെത്തിയ സംഘപരിവാർ അജണ്ടകളും, ചാനൽ ചർച്ചകളിലൂടെ മുസ്‌ലിം സമുദായത്തിനെതിരെ വെറുപ്പ് പടർത്താനുള്ള ശ്രമങ്ങളും ലക്ഷ്യമിടുന്നത് സമുദായത്തെ അപകീർത്തിപ്പെടുത്തലാണെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. സ്ത്രീകളുടെ പൊതുഇടങ്ങളിലെ സാന്നിധ്യവുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക പ്രമാണങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ സമുദായത്തിനകത്ത് കാലങ്ങളായി നിലനിൽക്കുന്നുണ്ട്.

എന്നാൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ സ്ത്രീപക്ഷ താല്പര്യങ്ങളോടെയല്ല, മറിച്ച് മുസ്‌ലിംകൾക്കെതിരെ വംശീയതയും വെറുപ്പും പടർത്താൻ മാത്രമാണ് ഉപയോഗിക്കുന്നത്. ഇസ്‌ലാമിക അടയാളങ്ങൾ ധരിക്കുന്ന മുസ്‌ലിം സ്ത്രീകളെ പ്രാകൃതരായി ചിത്രീകരിക്കാനാണ് ഇത്തരം ലിബറൽ-വലതുപക്ഷ ശക്തികൾ നിരന്തരം ശ്രമിക്കുന്നത്. കോഴിക്കോട് പ്രൊവിഡൻസ് സ്‌കൂളിലടക്കം വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് പോകാൻ കഴിയാത്ത സാഹചര്യമുണ്ടായപ്പോൾ മൗനം പാലിച്ചവരാണ് ഇപ്പോൾ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026