BREAKING NEWS

വിപരീത ദിശകളിലേക്ക് സഞ്ചരിക്കുന്ന രണ്ടു കപ്പലുകൾ; ഒന്നിൽ അച്ഛനും മറ്റൊന്നിൽ മകനും; നടുക്കടലിൽ അപ്രതീക്ഷിത കണ്ടുമുട്ടൽ!! അപൂർവ നിമിഷം സോഷ്യൽ മീഡിയയിൽ വൈറൽ

· · 1 min read
Share: Copied!

കടലിന്റെ വിശാലതയിൽ വിപരീത ദിശകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന രണ്ട് കപ്പലുകൾ. അടുത്തുവരുന്ന കപ്പലിനെ സാധാരണ കപ്പലായി മാത്രമാണ് നാവികനായ റുഷീൽ സരൺ ആദ്യം കരുതിയത്. എന്നാൽ കപ്പലിന്റെ വിവരങ്ങളും യാത്രാമാർഗവും പരിശോധിച്ചതോടെ ആ സത്യം തിരിച്ചറിഞ്ഞു. എതിർദിശയിൽ സഞ്ചരിച്ചെത്തുന്നത് സ്വന്തം അച്ഛൻ യാത്ര ചെയ്യുന്ന കപ്പലായിരുന്നു.

വടക്കോട്ട് സഞ്ചരിക്കുകയായിരുന്ന റുഷീൽ തെക്കോട്ട് നീങ്ങുന്ന വലിയ കപ്പലാണ് കടലിൽ കണ്ടത്. ചാർട്ടുകളും കപ്പലിന്റെ വിവരങ്ങളും പരിശോധിച്ചപ്പോഴാണ് അച്ഛനും അതേ ഭാഗത്തുണ്ടെന്ന് മനസിലായത്. തുടർന്ന് നടുക്കടലിൽ ഇരുവരും പരസ്പരം കണ്ടുമുട്ടുകയായിരുന്നു. ഈ അപൂർവ അച്ഛൻ-മകൻ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ റുഷീൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

‘ജീവിതത്തിലെ ഏറ്റവും ഓർമിക്കപ്പെടുന്ന അച്ഛൻ-മകൻ നിമിഷങ്ങളിലൊന്ന് നടുക്കടലിലായിരുന്നു’ എന്നാണ് റുഷീൽ വീഡിയോയിൽ പറയുന്നത്. രണ്ട് തലമുറകളിലെ നാവികർ, രണ്ട് കപ്പലുകൾ, രണ്ട് വ്യത്യസ്ത യാത്രകൾ. എന്നാൽ ഒരേ കടൽ അപ്രതീക്ഷിതമായി ഇരുവരെയും ഒരിടത്ത് എത്തിക്കുകയായിരുന്നു.

അച്ഛൻ പറഞ്ഞ വാക്കുകൾ റുഷീലിനെയും ഏറെ സ്പർശിച്ചു. “അച്ഛൻ പറഞ്ഞ ഒരു കാര്യം എന്‍റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോയി. ‘ഈ വിശാലമായ ശൂന്യതയിൽ എവിടെയോ വെച്ച്, വ്യത്യസ്ത ദിശകളിലേക്ക് യാത്ര ചെയ്യുന്ന ഒരു അച്ഛനും മകനും പരസ്പരം കണ്ടെത്തി; ഒരേ സമുദ്രത്താൽ അവർ തമ്മിൽ ബന്ധിപ്പിക്കപ്പെടുകയും ചെയ്തു’,” അദ്ദേഹം പറയുന്നു. വഴി കാണിച്ചുതന്ന വ്യക്തിയോടൊപ്പമുള്ള യാത്ര ഒരിക്കലും അവസാനിക്കുന്നില്ലെന്ന ചിന്തയാകാം അച്ഛൻ പങ്കുവയ്ക്കാൻ ശ്രമിച്ചതെന്നും റുഷീൽ പങ്കുവെച്ചു.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് അച്ഛനും മകനും തമ്മിലുള്ള ഈ അപ്രതീക്ഷിത കൂടിക്കാഴ്ചയെ ഹൃദയസ്പർശിയായ നിമിഷമെന്ന് വിശേഷിപ്പിച്ചത്. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കാവുന്ന അപൂർവ അനുഭവമാണിതെന്നും പലരും പ്രതികരിച്ചു. സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുള്ള ചില നാവികരും തങ്ങളുടെ കഥകൾ പങ്കുവെച്ചു.

View this post on Instagram

A post shared by Rusheel Saran (@rusheel_saran)

 

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026