BREAKING NEWS

രാത്രി മുഴുവൻ വീഡിയോ കോൾ!! വിവാഹേതര ബന്ധം എതിർത്ത ഭാര്യയ്ക്കും മക്കൾക്കും മർദനം, രണ്ടു ലക്ഷം രൂപയും സ്വർണവും അടിച്ചുമാറ്റി ആറുമക്കളുടെ പിതാവ് 15 കാരന്റെ ‘ഭാവി വധു’വിനൊപ്പം ഒളിച്ചോടി

· · 1 min read
Share: Copied!

റാംപുർ: 15 കാരൻ മകന്റെ ‘പ്രതിശ്രുത വധു’വിനൊപ്പം ആറുമക്കളുടെ പിതാവ് ഒളിച്ചോടി . ഉത്തർപ്രദേശിലെ റാംപുരിലാണ് സംഭവം ഉണ്ടായത്. ആറു കുട്ടികളുടെ പിതാവായ ഷക്കീലാണ് മകന്റെ ഭാവി വധുവായ ജബീനയ്ക്കൊപ്പം നാടുവിട്ടത്. ഇരുവരും വൈകാതെ വിവാഹിതരാകുകയും ചെയ്തു.

ജബീനയുമായുള്ള ബന്ധം എതിർത്തതിനെ തുടർന്ന് ഷക്കീൽ തന്റെ ഭാര്യ ഷബാനയെയും മകനെയും ക്രൂരമായി മർദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷക്കീൽ ജബീനയ്ക്കൊപ്പം ഒളിച്ചോടി വിവാഹിതരായത്. ഇടയ്ക്കു മകന്റെ ഭാവിവധുവിന്റെ വീട്ടിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ഷക്കീലും ജബീനയും പ്രണയത്തിലായത്. പിന്നീടു രാത്രി മുഴുവൻ ഇരുവരും വീഡിയോ കോളുകൾ വിളിക്കാറുണ്ടെന്നും കുടുംബം ആരോപിക്കുന്നു.

തന്റെ പിതാവും പ്രതിശ്രുത വധുവും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് മകൻ വിവാഹത്തിൽനിന്നു പിന്മാറി. ഇതിനു പിന്നാലെ ഷക്കീലിന്റെ ഭാര്യയും ബന്ധത്തെ ചോദ്യം ചെയ്തു. ഇതോടെയാണ് ഇയാൾ ഭാര്യയെയും മകനെയും മർദിച്ചത്. പിതാവിന്റെ വിവാഹേതര ബന്ധം അറിഞ്ഞതിനെ തുടർന്നാണ് ജബീനയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതെന്ന് 15 കാരനായ മകൻ പറയുന്നു. നാടുവിടുന്നതിനു മുൻപായി ഷക്കീൽ വീട്ടിൽനിന്ന് രണ്ടു ലക്ഷം രൂപയും 17 ഗ്രാം സ്വർണവും മോഷ്ടിച്ചെന്നും കുടുംബം ആരോപിക്കുന്നു.

ഇറാൻ ആക്രമിച്ചത് ജൂതർക്കും മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഒരുപോലെ ചികിത്സ നൽകുന്ന ആശുപത്രി, ഇതുവരെ തൊടുത്തുവിട്ടത് 450 മിസൈലുകൾ, ‘ഇറാൻറേത് യുദ്ധക്കുറ്റവും തീവ്രവാദവും’, യുഎൻ സുരക്ഷാ കൗൺസിൽ അപലപിക്കണമെന്ന് ഇസ്രയേൽ, ഇറാനും കൗൺസിലിനെ സമീപിച്ചു

BREAKING NEWS
മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫെന്ന പേരില്‍ ശമ്പളം, ജോലി ചെയ്യുന്നത് രമ്യ ഹരിദാസ് എംഎല്‍എയ്ക്ക്
17 Oct 2026
BREAKING NEWS
മൂന്നുപേർ മരിച്ച അതേ റോഡിൽ റീൽസ് എടുക്കാൻ യുവാവിന്റെ അഭ്യാസം, പിന്നാലെ വന്നവർ വീഡിയോ പകർത്തി MVDയ്ക്ക് അയച്ചു; കിട്ടി എട്ടിന്റെ പണി; ’ഡ്രൈവിങ് ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യും’
17 Oct 2026
BREAKING NEWS
വെറുതെ മോഹിപ്പിച്ചു, വീണ്ടും ചാഞ്ചാട്ടം; സ്വർണവിലയിൽ ചെറിയ കുതിപ്പ്, ഇന്നത്തെ നിരക്ക് അറിയാം
17 Oct 2026
BREAKING NEWS
’കോട്ടകൾ തകർന്നു, വോട്ടും ചോർന്നു’; തിരുത്താനുള്ള പ്ലാനുകളൊരുക്കി സി.പി.എം; നേതാക്കൾ സ്വത്ത് വെളിപ്പെടുത്തും, പതിവായി ഗൃഹസന്ദർശനം, നേതൃത്വത്തിലേക്ക് വരുന്നവർ കളങ്കമില്ലാത്തവരാകണം
17 Oct 2026