BREAKING NEWS

അമ്മയെ കൊന്ന് അച്ഛൻ ജയിലിലായി, ഇളയ സഹോദരിയെ ആർക്കോ വിറ്റു, പിന്നാലെ അമ്മാവൻമാർ 17 കാരിയെ പീഡിപ്പിച്ചു, പോലീസിൽ പരാതി നൽകാൻ സഹായം അഭ്യർത്ഥിച്ച് ബന്ധുക്കളെ സമീപിച്ചെങ്കിലും കയ്യൊഴിഞ്ഞു, സഹോദരിയെ കണ്ടുപിടിക്കാൻ സഹായം അഭ്യർഥിച്ച് പെൺകുട്ടി പോലീസ് സ്റ്റേഷനിൽ, കേസെടുത്ത് പോലീസ്

· · 1 min read
Share: Copied!

ലക്നൗ: അമ്മയെ കൊന്ന് പിതാവ് ജയിലിലായതോടെ സംരക്ഷണത്തിനായി ഏൽപ്പിച്ച 17 വയസുകാരിയെ ബലാത്സംഗം ചെയ്ത് അമ്മാവൻമാർ, 17 കാരിയെ ബലാത്സം​ഗം ചെയ്യുകയും 16 വയസുകാരിയായ സഹോദരിയെ വിൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് അമ്മാവൻമാർക്കെതിരെ പോലീസ് കേസെടുത്തു. പിന്നീട് ഇരുവരും ചേർന്ന് ഇളയ സഹോദരിയെ പണത്തിനു വേണ്ടി കടത്തിയതായും ആരോപണമുണ്ട്.

കഴിഞ്ഞ വർഷം ജൂണിൽ വേനലവധി ആഘോഷിക്കാനാണ് പെൺകുട്ടിയും സഹോദരിയും ബർഖേര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അമ്മാവൻമാരുടെ വീട്ടിലെത്തിയത്. ഇതിനിടെ ജൂലൈ 3ന് ഇവരുടെ അമ്മയെ പിതാവ് കൊലപ്പെടുത്തിയ വിവരം ഇവർ അറിഞ്ഞു. പിതാവ് അറസ്റ്റിലായി ജയിലിലായതോടെ പെൺകുട്ടികൾ ബന്ധുക്കളുടെ സംരക്ഷണയിലായി. ഈ സാഹചര്യത്തിലാണ് അമ്മാവൻമാർ തങ്ങളെ ലക്ഷ്യം വയ്ക്കാൻ തുടങ്ങിയതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.

സെപ്റ്റംബറിൽ അമ്മാവൻമാർ ഇളയ സഹോദരിയെ എങ്ങോട്ടോ കൂട്ടിക്കൊണ്ടുപോയി. പിന്നീട് അവളെക്കുറിച്ച് വിവരമൊന്നുമില്ല. ഒരു സാമ്പത്തിക ഇടപാടിനെക്കുറിച്ച് അമ്മാവൻമാർ ഫോണിൽ സംസാരിക്കുന്നത് കേട്ടതോടെ സഹോദരിയെ അവർ വിറ്റതാണെന്ന് മനസിലായി. സഹോദരിയെ മാറ്റിയതിനു ശേഷം അക്രമം തനിക്ക് നേരെയുണ്ടായെന്നും പെൺകുട്ടി വെളിപ്പെടുത്തി.

ഈ വർഷം മാർച്ച് ആദ്യവാരം താൻ ഉറങ്ങിക്കിടക്കുമ്പോൾ മൂത്ത അമ്മാവൻ മുറിയിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു. ഈ സമയം ഇളയ അമ്മാവൻ വാതിലിനു പുറത്ത് കാവൽ നിൽക്കുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി വീഡിയോ റെക്കോഡ് ചെയ്യിപ്പിച്ചതായും പെൺകുട്ടി ആരോപിച്ചു. അവർ പറയുന്നത് പോലെ ചെയ്തില്ലെങ്കിൽ സഹോദരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

ഇതോടെ പരാതി നൽകാൻ മറ്റ് ബന്ധുക്കളുടെ സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ലെന്നും ഒടുവിൽ പെൺകുട്ടി നേരിട്ട് പരാതി നൽകുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മയുടെ കൊലപാതകക്കേസിൽ പിതാവിനെതിരെ പരാതി നൽകിയ വ്യക്തിയായിരുന്നു പ്രതികളിലൊരാളെന്ന് ബർഖേര എസ്എച്ച്ഒ പ്രമേന്ദ്ര കുമാർ പറഞ്ഞു.

അതേസമയം പെൺകുട്ടിയുടെ പ്രായം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി വിദ്യാഭ്യാസ രേഖകൾ പരിശോധിച്ചുവരികയാണ്. കാണാതായ ഇളയ സഹോദരിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.

‘സത്യം പറഞ്ഞാൽ, ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് നിലവിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം…’ചിലപ്പോൾ ഞങ്ങൾ ഖാർഗ് ദ്വീപ് പിടിച്ചെടുത്തേക്കാം, ചിലപ്പോൾ ഇല്ല…. ഞങ്ങൾക്ക് ധാരാളം ഓപ്ഷനുകളുണ്ട്- ട്രംപ്

BREAKING NEWS
’ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്; മാപ്പു ചോദിക്കുന്നു'; തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് മരണപ്പെട്ട 13കാരൻ ജുനൈദിന്റെ മരണത്തിൽ കെ.എസ്.ഇ.ബി., ’ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകും’
16 Nov 2026
BREAKING NEWS
എൽപിഎസ്‍ടി സമരം 134-ാം ദിവസത്തിലേക്ക്; ഇടപെട്ട് മുഖ്യമന്ത്രി, ഇന്ന് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച; വളർമതിയുടെ 23 ദിവസമായി നിരാഹാര സമരത്തിൽ; ആരോ​ഗ്യ നില ​ഗുരുതരം; ’തീരുമാനമാകാതെ പിന്മാറില്ല’
16 Nov 2026
BREAKING NEWS
20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി കപ്പൽ ഹോർമുസിൽ മുങ്ങി; മൈനുകളിൽ തട്ടി തകർന്നത് രണ്ട് കപ്പലുകളെന്ന് റിപ്പോർട്ട്; അമേരിക്കയുടെ സഹായത്തോടെ ഹോർമുസ് കടക്കാൻ ശ്രമിച്ച കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറാൻ
16 Nov 2026
BREAKING NEWS
" പാഴ് വാഗ്ദാനങ്ങൾ നൽകാൻ ബിബിക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല!! മധ്യപൂർവേഷ്യയിൽ സ്ഥിരമായ സമാധാനം സ്ഥാപിക്കാമെന്ന എന്റെ പ്രതീക്ഷകൾ 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തോടെ തകർന്നു... ഗാസയിൽ ഓരോ തവണയും കൂടുതൽ സാധാരണക്കാർ കൊല്ലപ്പെട്ടു, സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം രാജ്യത്തിന്റെ ഭാവിയ...
16 Nov 2026