BREAKING NEWS

നിയന്ത്രണം വിട്ട കാർ പാതയോരത്തെ മരത്തിലേക്ക് ഇടിച്ചു കയറി, രണ്ടു പേർക്ക് ദാരുണാന്ത്യം, മൂന്നുപേരുടെ നില അതീവ ​ഗുരുതരം, അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്

· · 1 min read
Share: Copied!

ഒറ്റപ്പാലം: പാലക്കാട് – കുളപ്പുള്ളി പാതയിൽ തൃക്കങ്ങോട്ട് നിയന്ത്രണം വിട്ട കാർ പാതയോരത്തെ മരത്തിലേക്ക് ഇടിച്ചു കയറി രണ്ടുപേർക്ക് ദാരുണാന്ത്യം. 3 പേർക്ക് ഗുരുതര പരുക്ക്. പനമണ്ണ കയറാട്ട് വൈശാഖ്, ഈസ്റ്റ് മനിശ്ശേരി പാന്തലിൽ പി.ആർ. അജയ് എന്നിരാണു മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റുമൂന്ന് യാത്രക്കാരായ ഗോവിന്ദ്, ശ്രീജിത്ത്, നിതിൻ എന്നിവർക്കാണു പരുക്ക്.

ചൊവ്വാഴ്ച അർധരാത്രി 12.30-ഓടെയായിരുന്നു അപകടം. ഷൊർണ്ണൂരിൽനിന്ന് ഒറ്റപ്പാലം ഭാ​ഗത്തേക്ക് വരികയായിരുന്ന കാർ മനിശ്ശേരിയിൽവെച്ച് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പരുക്കേറ്റവരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. പൂർണമായി തകർന്ന കാറിൽ നിന്നു വെട്ടിപ്പൊളിച്ചാണു യാത്രക്കാരെ പുറത്തെടുത്തത്.

 

BREAKING NEWS
നെതന്യാഹുവിനെ വീഴ്ത്തിയതിൽ യൂത്ത് ലീഗിനും പങ്കെന്ന് കെ.എം. ഷാജി; പിന്നാലെ ട്രോൾമഴ
11 Nov 2026
BREAKING NEWS
ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കഴുത്തിനുപിടിച്ച് മുഖത്ത് സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു, പുറത്ത് മർദ്ദിച്ചു, വസ്ത്രങ്ങൾ ബലമായി അഴിച്ചുമാറ്റി ലൈംഗികാതിക്രമം- യുവാവ് അറസ്റ്റിൽ, പ്രതി മുൻപും സമാനരീതിയിൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നയാൾ
11 Nov 2026
BREAKING NEWS
ശബരിമലയിലെ 1.63 ലക്ഷം കിലോ വഴിപാട് അരി കടത്തി; ദേവസ്വം ബോർഡിന് 42.37 ലക്ഷം രൂപയുടെ നഷ്ടം
11 Nov 2026
BREAKING NEWS
‘ദീപാവലി മനുഷ്യനിർമിത രോഗമെന്ന് പരാമർശം’; ഇമ്രാൻ മസൂദിനെതിരെ ബി.ജെ.പി., വിവാദം ശക്തം
11 Nov 2026