NEWS

ഫാമില്‍ ഒരുമിച്ചെത്തിയ സഹോദരനെ പറഞ്ഞയച്ചു; പിന്നാലെ പ്രശസ്ത വൃക്ക രോഗ വിദ​ഗ്ധൻ ജോർജ് പി അബ്രഹാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

· · 1 min read
Share: Copied!

കൊച്ചി: പ്രശസ്ത വൃക്ക രോഗ വിദ​ഗ്ധൻ ജോർജ് പി അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരിക്ക് അടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോക്ടറെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയർ സർജനാണ് അദ്ദേഹം.

വൃക്ക ശസ്ത്രക്രിയ രംഗത്തെ പ്രമുഖനെന്ന നിലയിലാണ് ഡോക്ടർ ജോർജ് പി അബ്രഹാം അറിയപ്പെടുന്നത്. ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം ഇവിടെയെത്തിയത്. തുടർന്ന്, സഹോദരനെ പറഞ്ഞയച്ചു. പിന്നീട് രാത്രി വൈകി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോക്ടറാണ് ജോർജ് പി എബ്രഹാം.

BREAKING NEWS
'തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
09 Nov 2026
BREAKING NEWS
'അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു, ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്, പക്ഷേ കാര്യമുണ്ടായില്ല'... ദീപാവലി ആ​ഘോഷത്തിനിടെ പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം!! ദീപാവലി ദിവസം അഗ്നിരക്ഷാ സേനയ്ക്ക് വന്നത് 257 എമർജൻസി കോളുകൾ
09 Nov 2026
BREAKING NEWS
കുളിക്കുന്നതിനിടെ നാല് വിദ്യാർഥിനികൾ മുങ്ങി, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാർഡനും; തിരുവണ്ണാമലൈയിൽ തടാകത്തിൽ 5 പേർക്ക് ദാരുണാന്ത്യം; സർക്കാർ സംരക്ഷണ കേന്ദ്രത്തിലെ വാർഡനും കുട്ടികളുമാണ് മരിച്ചത്
09 Nov 2026
BREAKING NEWS
കാലിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാത്രിയിൽ ആശുപത്രിയിലെത്തി, നോക്കിയത് ഹൗസ് സർജൻസി ചെയ്യുന്ന എംബിബിഎസ് വിദ്യാർഥികൾ, രാത്രിതന്നെ രണ്ടുതവണ വന്നപ്പോഴും വേദനാസംഹാരിതന്ന് തിരിച്ചയച്ചു... സർജനെ കണ്ടപ്പോൾ സ്ട്രോക്ക് വന്നതെന്ന് കണ്ടെത്തൽ, 56 കാരന് കാൽ മുറിച്ചുമാറ്റേണ്ടിവന്നു, വടക്കൻ പറവൂർ ത...
09 Nov 2026