BREAKING NEWS

ഒരു നിമിഷം ആ അമ്മ ആത്മഹത്യയ്ക്ക് മുൻപ് താൻ കൂടി നഷ്ടപ്പെട്ട് മക്കൾ തനിച്ചായെങ്കിലെന്ന് ചിന്തിച്ചിരുന്നെങ്കിൽ… ചേലക്കരയിൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയും മരണത്തിന് കീഴടങ്ങി, അച്ഛനും അമ്മയും ചേച്ചിയും നഷ്ടപ്പെട്ട കുഞ്ഞ് അക്ഷയ് ജീവിതത്തിലേക്ക്

· · 1 min read
Share: Copied!

തൃശൂർ: ചേലക്കരയിൽ ഭർത്താവ് മരിച്ചതോടെ കൂട്ടആത്മഹത്യാ ശ്രമിച്ച് ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. ചേലക്കര മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ പരേതനായ പ്രദീപിൻ്റെ ഭാര്യ ഷൈലജയാണ് (34) ഇന്നലെ രാവിലെ മരിച്ചത്. ഷൈലജയോടൊപ്പം വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയ മൂത്തമകൾ അണിമ (6) അന്നേ ദിവസംതന്നെ മരിച്ചിരുന്നു. എന്നാൽ ഒപ്പമുണ്ടായിരുന്ന മകൻ അക്ഷയ് (4) അപകടനില തരണം ചെയ്തു.

ഷൈലജയുടെ ഭർത്താവ് പ്രദീപ് വൃക്ക രോഗത്തെ തുടർന്ന് രണ്ടാഴ്ച്ചയ്ക്ക് മുൻപാണ് മരണമടഞ്ഞത്. ഇതിൻ്റെ മനോവിഷമത്തിലായിരുന്നു ഷെെലജയും കുടുംബവും. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.

പ്രദീപിൻ്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ചാക്കപ്പൻ പടിയിലെ പ്രദീപിൻ്റെ വീട്ടിൽ നിന്നും ഷൈലജയും മക്കളും തിങ്കളാഴ്ചയാണ് മേപ്പാടത്തെ സ്വന്തം വീട്ടിലെത്തിയത്. വൈകീട്ടോടെ ബന്ധുക്കൾ വിവരങ്ങൾ തിരക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ആരേയും പുറത്ത് കാണാത്തതിനെ തുടർന്ന് നാട്ടുകാർ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൂന്നുപേരേയും ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. അവശനിലയിൽ കണ്ട ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അണിമ മരിച്ചു. എലിവിഷം കലർന്ന ഭക്ഷണം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.

കുരങ്ങിനെ ഓടിക്കാൻ ഏറുപടക്കവുമായി പോയതാ, ചെന്നു കേറിക്കൊടുത്തത് കടുവയ്ക്ക് മുന്നിൽ, മരണം തൊട്ടുമുന്നിൽ നിൽക്കുമ്പോൾ വയസൊക്കെ വെറും നമ്പർ, 68 കാരൻ പാഞ്ഞുകയറിയത് കശുമാവിന്റെ തുഞ്ചത്ത്

BREAKING NEWS
കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; ​​​ദൃശ്യങ്ങൾ പ്രചരിച്ചു; പക്ഷേ പ്രതിയെ കിട്ടിയില്ല, മുങ്ങി; താടിയും മീശയും വളർത്തി രൂപമാറ്റം വരുത്തി ഒളിവിൽ കഴിഞ്ഞു, 11 മാസത്തിനുശേഷം ചെന്നൈയിൽ നിന്നും പൊക്കി കേരള പോലീസ്
25 Oct 2026
BREAKING NEWS
“സി.പി.എം. തേഞ്ഞുതേഞ്ഞ്‌ ഇല്ലാതാവുകയാണ്; മണ്ണാർക്കാട്ട് എന്റെ സ്വാധീനം ഓരോ മണൽത്തരിയിലുമുണ്ട്. അതില്ലാതാക്കാൻ സി.പി.എമ്മിലെ പുതിയ വേതാളങ്ങൾക്കാവില്ല; എന്നെ തെറിപറഞ്ഞതുകൊണ്ട് നിങ്ങൾ രക്ഷപ്പെടുമോ?“- പി.കെ ശശി
25 Oct 2026
BREAKING NEWS
സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; വിമാനത്താവളങ്ങൾ ആക്രമിച്ചു, എണ്ണപ്പാടങ്ങളും പ്രധാന മേഖലകളും ഇനിയും ലക്ഷ്യമിടുമെന്ന്ഹൂതികൾ; മലയാളികൾക്കായി കേരള ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം; ആക്രമണ ദൃശ്യങ്ങൾ പകർത്തരുത്; പ്രവാസികൾക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്
25 Oct 2026
BREAKING NEWS
തിളച്ച ചൂടു കഞ്ഞിവെള്ളം 70കാരനായ പിതാവിന്റെ ദേഹത്ത് ഒഴിച്ചു, ദാരുണ മരണം; മകൻ അറസ്റ്റിൽ; സംഭവം തൃശ്ശൂർ പുതുക്കാട്
24 Oct 2026