BREAKING NEWS

മൂന്ന് വര്‍ഷമായിട്ടും വാഗ്ദാനം ചെയ്ത വീട് ലഭിച്ചില്ല, കുത്തിയിരുപ്പ് സമരവുമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബം

· · 1 min read
Share: Copied!

കൊച്ചി: സർക്കാർ വാഗ്ദാനം ചെയ്ത വീട് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബം. ചൂർണിക്കര ഗ്രാമപഞ്ചായത്തിന് മുന്നിലാണ് കുടുംബത്തിന്റെ കുത്തിയിരിപ്പ് സമരം. ദുരന്തത്തിനിരയായ കുടുംബത്തിന് വീട് നിർമിച്ചുനൽകുമെന്ന് നവകേരള സദസ്സിലടക്കം മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഇതുവരെ വീട് നിർമിച്ചുനൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി. 2023 ജൂലൈയിലാണ് അതിഥിത്തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസ്സുകാരിയെ ആലുവ മാർക്കറ്റിന് സമീപം പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ ബിഹാർ സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കുട്ടിയുടെ മരണത്തിന് പിന്നാലെ കുടുംബത്തിന് സഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വീട് ലഭിക്കാത്തതിനെ തുടർന്നാണ് കുട്ടിയുടെ മാതാവും കുടുംബവും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026
BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026