BREAKING NEWS

എസ്എപി ക്യാമ്പിൽ ആനന്ദിന് നേരിടേണ്ടിവന്നത് ക്രൂരമായ അനുഭവങ്ങൾ, ജാതി അധിക്ഷേപം, ഹവിൽദാർ തസ്തികയിലുള്ള ബിപിന്റെ ഭാഗത്ത് നിന്ന് മോശം അനുഭവമുണ്ടായി, കൈയിൽ മുറിവുണ്ടായതിൽ സംശയം- പരാതി നൽകി കുടുംബം

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ പോലീസ് ട്രെയിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് പരാതി നൽകി സഹോദരൻ. തന്റെ സഹോദരന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടിയാണ് മരിച്ച ആനന്ദിന്റെ സഹോദരൻ പേരൂർക്കട പോലീസിൽ പരാതി നൽകിയത്. ഇന്ന് രാവിലെയാണ് പേരൂർക്കട എസ്എപി ക്യാമ്പിലെ ബാരക്കിൽ ആനന്ദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം എസ്എപി ക്യാമ്പിൽ ആനന്ദിന് ക്രൂരമായ അനുഭവങ്ങൾ നേരിടേണ്ടി വന്നതായി സഹോദരൻ അരവിന്ദ് നൽകിയ പരാതിയിൽ പറയുന്നു. മേലുദ്യോഗസ്ഥനിൽ നിന്ന് ആനന്ദിന് പീഡനം നേരിടേണ്ടി വന്നു. കൂടാതെ ജാതി അധിക്ഷേപം നേരിട്ടു. ഇന്നലെ വിളിച്ചപ്പോൾ പോലും ആനന്ദ് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. ഹവിൽദാർ തസ്തികയിലുള്ള ബിപിന്റെ ഭാഗത്ത് നിന്ന് ആനന്ദിന് മോശമായ അനുഭവമുണ്ടായി. ആനന്ദിന്റെ കൈയിൽ മുറിവുണ്ടായതിൽ സംശയമുണ്ടെന്നും അരവിന്ദ് പരാതിയിൽ പറയുന്നു.

ആര്യനാട് കീഴ്പാലൂർ സ്വദേശിയായ ആനന്ദ് രണ്ട് ദിവസങ്ങൾക്ക് മുൻപ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ക്യാമ്പിലേക്ക് മടക്കികൊണ്ടുവരികയും വിശ്രമത്തിൽ തുടരുകയുമായിരുന്നു. ഇതിനിടെയാണ് ഇന്നു രാവിലെ തൂങ്ങി മരിച്ചത്.

അതേസമയം ജോലിഭാരം മൂലമുള്ള മാനസിക സമ്മർദം കൊണ്ട് ആനന്ദ് ആത്മഹത്യ ചെയ്തതെന്നാണ് സംശയം. കൂടാതെ ട്രെയിനിംഗിന്റെ ഭാഗമായി ആനന്ദിനെ പ്ലാത്തൂൺ ലീഡറാക്കിയതും സമ്മർദത്തിന് കാരണമായെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യ ആത്മഹത്യാശ്രമത്തിനുശേഷം ഉന്നത ഉദ്യോഗസ്ഥരെത്തി ആനന്ദുമായി സംസാരിച്ചിരുന്നു. എന്നാൽ പിന്നീടും ആനന്ദ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ട്രംപ് അയയുമോ? അധിക തീരുവ നവംബർ 30ന് ശേഷം പിൻവലിക്കാൻ സാധ്യത, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്നങ്ങൾക്ക് ഏകദേശം പത്ത് ആഴ്ചകൾക്കുള്ളിൽ പരിഹാരമുണ്ടാകും? വി. അനന്ത നാഗേശ്വരൻ

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026