CINEMA

പുതുമുഖങ്ങളായ സനീഷ് മേലേപ്പാട്ടും, പാർത്ഥിപ് കൃഷ്ണനും ഒന്നിക്കുന്ന ഫാമിലി എൻ്റർടെയ്നർ ‘ഇനിയും’; പുതിയ ഗാനം റിലീസ് ആയി… ചിത്രത്തിൽ അഷ്‌കർ സൗദാൻ, രാഹുൽ മാധവ്, റിയാസ്ഖാൻ തുടങ്ങിയവർ സുപ്രധാന വേഷത്തിൽ..

· · 1 min read
Share: Copied!

പുതുമുഖങ്ങളായ സനീഷ് മേലേപ്പാട്ട്, പാർത്ഥിപ് കൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം “ഇനിയും”ലെ പുതിയ ഗാനം റിലീസ് ആയി. സംഗീത സംവിധായകൻ ഗോകുൽ പണിക്കരുടെ സംഗീതത്തിൽ ‘കൺകൾ രണ്ടും..’ എന്ന് തുടങ്ങുന്ന തമിഴ് ഗാനമാണ് റിലീസായത്. സംഗീത സംവിധായകൻ്റെ വരികൾക്ക് ശ്രീനിവാസ് ആണ് പാട്ട് ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ പുതുമുഖങ്ങൾക്കൊപ്പം അഷ്‌കർ സൗദാൻ, രാഹുൽ മാധവ്, റിയാസ് ഖാൻ തുടങ്ങിയവരും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ സുധീർ സി. ബി നിർമിക്കുന്ന ഈ ഫാമിലി എൻ്റർടെയ്നർ ഫെബ്രുവരി അവസാനത്തോടെ തിയേറ്ററുകളിൽ എത്തും. ഗുഡ് ഫെല്ലാസ് റിലീസ്സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

ചിത്രത്തിൽ പ്രമുഖ തരങ്ങളോടൊപ്പം കൈലാഷ്, ദേവൻ, ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്, വിജി തമ്പി, ചെമ്പിൽ അശോകൻ, സുനിൽ സുഗത, കോട്ടയം രമേശ്, നന്ദകിഷോർ, ഡ്രാക്കുള സുധീർ, അഷ്‌റഫ് ഗുരുക്കൾ, ലിഷോയ്, ദീപക് ധർമ്മടം, ബൈജുകുട്ടൻ, അജിത്ത് കൂത്താട്ടുകുളം, ഭദ്ര, അംബികാ മോഹൻ, മോളി കണ്ണമാലി, രമാദേവി, മഞ്ജു സതീഷ്, ആശ വാസുദേവൻ, ആശ നായർ, ചാർമിള, പാർവ്വണ, കൃഷ്ണ രാജൻ എന്നിവരും അഭിനയിക്കുന്നു. കനകരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് നിർമ്മാതാവ് സുധീർ സി.ബി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നത്. ചിത്രത്തിൽ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ തെക്കേപാട്ട്, ഗോകുൽ പണിക്കർ,യതീന്ദ്രദാസ് തൃക്കൂർ എന്നിവരുടെ വരികൾക്ക് മോഹൻ സിത്താര, ഗോകുൽ പണിക്കർ, പി.ഡി തോമസ് എന്നിവർ ചേർന്ന് സംഗീതം നൽകിയിരിക്കുന്നു.

എഡിറ്റിംഗ്: രഞ്ജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ: ഷറഫു കരുപ്പടന്ന, ആർട്ട്: ഷിബു അടിമാലി, മേക്കപ്പ്: ബിനോയ് കൊല്ലം, കോസ്റ്റ്യൂസ്: റസാഖ് തിരൂർ, ബി.ജി.എം: മോഹൻ സിത്താര, സംഘട്ടനം: അഷ്‌റഫ് ഗുരുക്കൾ, അസോസിയേറ്റ് ഡയറക്ടർ: ജയരാജ് ഹരി, കൊറിയോഗ്രാഫി: ജിതിൻ വെളിമണ്ണ, സൗണ്ട് ഡിസൈനർ: രാജേഷ് പി.എം, ഫിനാൻസ് കൺട്രോളർ: ബാബു ശ്രീധർ & രമേഷ്, ഓഡിയോഗ്രഫി: ജിജുമോൻ ടി ബ്രൂസ്, കളറിസ്റ്റ്: അഖിൽ പ്രസാദ്, സ്റ്റുഡിയോ: ചലച്ചിത്രം സ്റ്റുഡിയോ, മാർക്കറ്റിംഗ്: ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ്, സ്റ്റിൽസ്: അജേഷ് ആവണി, ഡിസൈൻസ്: അർജുൻ@ ഹൈ സ്റ്റുഡിയോസ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

BREAKING NEWS
'മതം, മതം, മതം' മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ മന്ത്രിമാരാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സഖ്യകക്ഷി'; കോൺഗ്രസ് രാജീവ് ചന്ദ്രശേഖർ
06 Nov 2026
BREAKING NEWS
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപിടിത്തം, മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു
06 Nov 2026
BREAKING NEWS
ഹോട്ടലിൽ വച്ച് മദ്യം നൽകി അവശയാക്കി, പിന്നീട് ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ദൃശ്യങ്ങള്‍ പകര്‍കത്തിയതായി സംശയം, ഡോക്ടര്‍ക്കെതിരെ പരാതിയുമായി നടി അതുല്യയുടെ ബന്ധു
06 Nov 2026
BREAKING NEWS
"ആദ്യം പരസ്യമായി താറടിച്ചു കാണിക്കുക, അതിനുശേഷം വന്ന് മാപ്പ് പറയുക", ചീഫ് ജസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ്, മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
06 Nov 2026