CINEMA

പുതുമുഖങ്ങൾക്കൊപ്പം സന്തോഷ് കീഴാറ്റൂരും, അരിസ്റ്റോ സുരേഷും ഒന്നിക്കുന്ന ഫാമിലി എൻ്റർടെയ്നർ “ഗെങ് ഗിലാ ഗിലാ”; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു…

· · 1 min read
Share: Copied!

ഒരു കൂട്ടം പുതുമുഖങ്ങൾക്കൊപ്പം സന്തോഷ് കീഴാറ്റൂർ അരിസ്റ്റോ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നവാഗതനായ സുരേന്ദ്രൻ തരൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗെങ് ഗിലാ ഗിലാ’. ചിത്രത്തിൻ്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ആയി. ഡോർ സ്റ്റെപ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സിൻ്റെ കഥ പറയുന്ന ചിത്രം തീർത്തുമൊരു ഫാമിലി എൻ്റർടെയ്ൻമെൻ്റ് ആണ്. സന്തോഷ് കീഴാറ്റൂർ, അരിസ്റ്റോ സുരേഷ് എന്നിവരെ കൂടാതെ ജെൻസൺ ആലപ്പാട്ട്, പ്രമോദ് വെള്ളിനേഴി, അപ്പുണ്ണി ശശി, ഹുവൈസ്, സനന്ദൻ, സൂര്യലാൽ, ശിവാനി,രശ്മി അനിൽ,വിജയ മേനോൻ, ഐശ്വര്യ, അക്ഷര എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ചിത്രീകരണം പൂർത്തിയാക്കിയ ചിത്ര പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ അവസാന ഘട്ടത്തിലാണ്. മെയ് മാസത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു.

സിബി ജോസഫ് ആണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. മണി താമര, സുരേഷ്, വിജയ് ചമ്പത്ത് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം. പ്രൊഡക്ഷൻ കൺട്രോളർ: ഹുസൈൻ ഇക്കു, എഡിറ്റർ: ബിബിൻ ബാലൻ, മേക്കപ്പ്: സുബ്രു വൈഗ (സുബ്രമണ്യൻ പി.പി), കോസ്റ്റ്യൂംസ്: വിച്ചു N അച്ചു & ഹരി, പ്രൊഡക്ഷൻ ഡിസൈനർ: ഷെരീഫ് ckdn, കൊറിയോഗ്രാഫി: ചിത്ര സുരേന്ദ്രൻ & ശ്രുതി രതീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീപ്രകാശ്, അസോസിയേറ്റ് ഡയറക്ടർ: പ്രഫുൽ കൃഷ്ണൻ, അസിസ്റ്റൻ്റ് ഡയറക്ടർ: രഞ്ജിനി, ജയ്സ് എബ്രഹാം, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, സ്റ്റിൽസ്: ഷാബുപോൾ & ശ്രീകുമാർ, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, മാർക്കറ്റിംഗ്: ബി. സി ക്രിയേറ്റീവ്സ്, പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മൊമെൻറ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026