LATEST UPDATES

‘ശരീരത്തിലെ നെഗറ്റീവ് എനർജി നീക്കം ചെയ്യുന്നതിനായി നഗ്നചിത്രങ്ങൾ അയച്ചുതരണം, കൂടാതെ ഞാൻ പറയുന്ന ശാരീരിക വ്യായാമങ്ങളും ചെയ്യണം’!! മോട്ടിവേഷണൽ സ്പീക്കറും ആത്മീയ ​ഗുരുവുമെന്ന വ്യാജേന യുവതിയിൽ നിന്ന് നഗ്നചിത്രങ്ങൾ കൈക്കലാക്കി; 23കാരൻ അറസ്റ്റിൽ

· · 1 min read
Share: Copied!

പുണെ: മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് നഗ്നചിത്രങ്ങൾ കൈക്കലാക്കിയ 23കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം. സംഭവത്തിൽ ദിവ്യ ജിതേന്ദ്ര പർമർ എന്ന യുവാവാണ് അറസ്റ്റിലായത്.

സോഷ്യൽ മീഡിയയിൽ യുവതികളുടെ വിശ്വാസ്യത നേടിയെടുക്കുന്ന തരത്തിൽ വീഡിയോകൾ പോസ്റ്റ് ചെയ്താണ് ഇയാൾ യുവതിയുമായി അടുപ്പം സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു. മോട്ടിവേഷണൽ സ്പീക്കറെന്ന പേരിൽ യുവതിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഇയാൾ പിന്നീട് ആത്മീയ ഗുരുവെന്ന നിലയിലും പെരുമാറി. ഇതിനിടെ യുവതിയുടെ വിശ്വാസം നേടിയെടുത്തതായും 22 കാരി നൽകിയ പരാതിയിൽ പറയുന്നു.

പിന്നാലെ ശരീരത്തിലെ ‘നെഗറ്റീവ് എനർജി’ നീക്കം ചെയ്യുന്നതിനായി നഗ്നചിത്രങ്ങൾ അയച്ചുനൽകണമെന്ന് ഇയാൾ യുവതിയോട് ആവശ്യപ്പെട്ടെന്നാണ് പരാതി. ഇതിനായി ചില ശാരീരിക വ്യായാമങ്ങൾ താൻ പറയുന്ന പോലെ ചെയ്യാൻ നിർദേശിച്ചതായും പോലീസ് പറഞ്ഞു. അതേസമയം യുവതിയുടെ സമ്മതമില്ലാതെ ചിത്രങ്ങൾ കൈക്കലാക്കിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാൾ ഉപയോഗിച്ച ലാപ്ടോപ്പും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. ചിത്രങ്ങൾ, സന്ദേശങ്ങൾ, വീഡിയോകൾ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിട്ടുണ്ട്.

ഇതേ രീതിയിൽ മറ്റ് യുവതികളെയും ഇയാൾ കെണിയിൽപ്പെടുത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. ഭാരതീയ ന്യായ സംഹിത (BNS), ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

‘കോടതിയെ കളിയാക്കുകയാണോ?’; മുട്ടിൽ മരംമുറിക്കേസിൽ നേരിട്ട് ഹാജരാകാതിരുന്ന അഗസ്റ്റിൻ സഹോദരങ്ങളോട് രൂക്ഷമായി പ്രതികരിച്ച് കോടതി ; എത്തിയത് റോജി മാത്രം

 

BREAKING NEWS
മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്
07 Nov 2026
BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026
BREAKING NEWS
വ്യക്തിയോ പാർട്ടിയോ ഭരണഘടനയ്ക്ക് മുകളിലല്ല; കോടതിയുടെ അധികാരം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടും: സുപ്രീംകോടതി
07 Nov 2026
BREAKING NEWS
‘ജുവനൈൽ ആക്ടിന്റെ മറവിൽ 18 വയസ് തികയാത്തവർക്ക് ആരെയും കൊല്ലാനോ ആക്രമിക്കാനോ കഴിയും എന്ന അവസ്ഥ, ഗൗരവമായി കണക്കാക്കേണ്ട കാര്യം; നിയമത്തിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടരുത്‘: രമേശ് ചെന്നിത്തല
07 Nov 2026