LATEST UPDATES

ഇരയുടെ മേൽ കണ്ണും നട്ട്: നവകാലദൃശ്യഭാഷയും, സംഗീതവുമായി ഒരു സിനിമ. “ലർക്ക് “വീഡിയോ ഗാനം

· · 1 min read
Share: Copied!

വന്യമൃഗങ്ങളുമായുള്ള പോരാട്ടം മനുഷ്യരാശിയുടെ നിലനിൽപ്പിന്റെ കഥയിൽ ആദ്യ അദ്ധ്യായങ്ങളിലൊന്നാണ്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഈ വിഷയം പ്രസക്തമായി നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമായി ഒരു സിനിമ വരികയാണ്.
” ലർക്ക് “.
മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’ എന്ന സിനിമയുടെ പ്രൊമോ ഗാനം റിലീസായി.
പതിയിരിക്കുക എന്നർത്ഥമുള്ള ‘ലർക്ക്’ എന്ന പേരിൽ തന്നെ കൌതുകമുണർത്തുന്ന സിനിമ ഒട്ടേറെ ചോദ്യങ്ങളും ഉയർത്തുന്നു എന്നാണ് ചലച്ചിത്രോത്സവങ്ങളിൽ നിന്നുള്ള റിപ്പോർട്ട്.

കേരളാ ടാക്കീസിന്റെ ബാനറിൽ ആർ. ഹരികുമാർ അവതരിപ്പിക്കുന്ന, എം.എ. നിഷാദ് കഥ, സംവിധാനം നിർവ്വഹിച്ച സിനിമ അടുത്ത മാസം തിയേറ്ററുകളിലേക്ക് എത്തുന്നതിന് മുന്നോടിയായാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ പ്രചാരണഗാനം പുറത്തിറക്കുന്നത്. ഈ ഗാനത്തിലെ ദൃശ്യങ്ങൾ പൂർണ്ണമായും നിർമ്മിതബുദ്ധി അഥവാ എഐ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്.

ജാസ്സി ഗിഫ്റ്റ് ആലപിച്ചിരിക്കുന്ന ‘Eyes on the prey’ എന്ന ഈ ഇംഗ്ലീഷ്‌ ഗാനത്തിന്റെ വരികൾ തിരക്കഥാകൃത്ത് കൂടിയായ ജുബിൻ ജേക്കബിന്റേതാണ്. ഈണമൊരുക്കിയിരിക്കുന്നത് പ്രകാശ് അലക്സാണ്. വിനോ വിക്രമൻ പിള്ളയാണ് ഗാനത്തിന്റെ ദൃശ്യങ്ങൾ ഒരുക്കിയിട്ടുള്ളത്.

മനു മഞ്ജിത്താണ് ചിത്രത്തിലെ മറ്റു ഗാനങ്ങൾ രചിച്ചിരിക്കുന്നത്. പ്രകാശ് അലക്സും, മിനീഷ് തമ്പാനുമാണ് സംഗീതസംവിധാനം. ഗാനങ്ങൾ അവതരിപ്പിക്കുന്നത് മനോരമ മ്യൂസിക്ക് ആണ്.

ജൂലൈയിൽ തിയേറ്ററുകളിലെത്തുന്ന ‘ലർക്ക്’ ഇതിനോടകം വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഇടം നേടിക്കഴിഞ്ഞു. സിലോൺ, കർണാടക ചലച്ചിത്രോത്സവങ്ങളിൽ എം.എ. നിഷാദ് മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ, മധ്യപ്രദേശ് വിന്ധ്യാ ചലച്ചിത്രോത്സവത്തിൽ ടി.ജി. രവി മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. ഇതോടൊപ്പം തന്നെ വിപിൻ മണ്ണൂർ ചിത്രസംയോജനത്തിനും, ഗണേശ് മാരാർ ശബ്ദമിശ്രണത്തിനും പുരസ്കാരങ്ങൾ നേടി. അനുമോൾ അവതരിപ്പിക്കുന്ന ലക്ഷ്മി എന്ന കഥാപാത്രം ചലച്ചിത്രോത്സവങ്ങളിൽ ഏറെ ചർച്ചയായിരുന്നു. മനുഷ്യന്റെ യഥാർത്ഥ ശത്രുവായി പതിയിരിക്കുന്നത് ആരെന്ന ചോദ്യമാണ് ലർക്ക് ഉയർത്തുന്നത്.

സൈജു കുറുപ്പ്, അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി. രവി, അനുമോൾ, മഞ്ജു പിള്ള, സരിതാ കുക്കു, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, ബിജു സോപാനം, സോഹൻ സീനുലാൽ, സജി സോമൻ, വിജയ് മേനോൻ, കുമാർ സുനിൽ, വിനോദ് കെടാമംഗലം, റെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുള്ള, സ്മിനു സിജോ, മുത്തുമണി, ബിന്ദു പ്രദീപ്, രമ്യാ പണിക്കർ, നീതാ മനോജ്‌, ഷീജാ വക്കപ്പാടി തുടങ്ങിയ അഭിനേതാക്കൾ അണിനിരക്കുന്ന ചിത്രത്തിൽ സംവിധായകൻ എം.എ നിഷാദും ഒരു പ്രധാന വേഷത്തിലെത്തുന്നു. പ്രദർശനത്തിനെത്തിക്കുന്നത് മാൻ മീഡിയയാണ്.
തിരക്കഥ, സംഭാഷണം-ജുബിൻ ജേക്കബ്,
ഛായാഗ്രഹണം- രജീഷ് രാമൻ,
ചിത്രസംയോജനം- വിപിൻ മണ്ണൂർ,
ചമയം-സജി കാട്ടാക്കട,
വസ്ത്രാലങ്കാരം- ഇർഷാദ് ചെറുകുന്ന്,
കലാസംവിധാനം- ത്യാഗു തവനൂർ,
പശ്ചാത്തലസംഗീതം- പ്രകാശ് അലക്സ്,
ശബ്ദലേഖനം- ജുബിൻ രാജ്,
ശബ്ദമിശ്രണം- ഗണേഷ് മാരാർ, പ്രൊഡക്ഷൻ കൺട്രോളർ-എസ് കൺട്രോളർ-എസ് മുരുകൻ,പി ആർ ഒ-എ എസ് ദിനേശ്,മനു ശിവൻ.

 

BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026
BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026
BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
26 Oct 2026