LATEST UPDATES

‘അനന്തൻ കാടി’ൽ മുരളിയായി വേറിട്ട വേഷത്തിൽ ദേവ് മോഹൻ, റിലീസ് ജൂൺ 25 ന്

· · 1 min read
Share: Copied!

പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന, ആര്യ നായകനാകുന്ന മലയാള ചിത്രം ‘അനന്തൻ കാട്’ എന്ന ചിത്രത്തിലെ ദേവ് മോഹന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ മുരളി എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. പകയും പ്രതികാരവും എരിയുന്ന കണ്ണുകളുമായുള്ള ദേവ് മോഹന്‍റെ ഭാവപ്പകർച്ചയാണ് പോസ്റ്ററിന്‍റെ പ്രധാന ആകർഷണം. മലയാളത്തിലും തെലുങ്കിലുമായി ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിട്ടുള്ള ദേവ് വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് അറിയാനാകുന്നത്. ജൂൺ 25 – നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

സിനിമയുടേതായുള്ള ക്യാരക്ടർ പോസ്റ്ററുകള്‍ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. അനന്തപുരിയുടെ ഒരുകാലത്തെ ചരിത്രം കൂടി ദൃശ്യവത്കരിക്കുന്ന ചിത്രമായിരിക്കുമെന്നാണ് മനസ്സിലാക്കാനാകുന്നത്. ആര്യ നായകനായെത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത്. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ എത്തുന്നത്. ചങ്കിടിപ്പേറ്റുന്ന ദൃശ്യങ്ങളും തീപ്പൊരി ഡയലോഗുകളുമായി എത്തിയ ട്രെയിലർ വേറിട്ടൊരു ദൃശ്യവിരുന്ന് തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന സൂചനയാണ് നൽകിയിരിക്കുന്നത്.

വൻവിജയമായി മാറിയ ‘മാർക്ക് ആന്‍റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രവുമാണിത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘കാന്താര’യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്. തീ‍ർച്ചയായും തിയേറ്റർ കാഴ്ച അർഹിക്കുന്നൊരു ചിത്രമായിരിക്കുമെന്നാണ് സിനിമയുടേതായി പുറത്തിറങ്ങിയിട്ടുള്ള അപ്ഡേറ്റുകള്‍ നൽകുന്ന സൂചന.

ഇന്ദ്രൻസ്, മുരളി ഗോപി, ‘പുഷ്പ’ സിനിമയിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘അനന്തൻ കാടി’ൽ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയ ചിത്രത്തിന്‍റെ ടീസർ അന്യായ മേക്കിംഗുമായി മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന് അടിവരയിടുന്നതായിരുന്നു.

ഛായാഗ്രഹണം: എസ്.യുവ, എഡിറ്റർ: രോഹിത് വി എസ് വാരിയത്ത്, സംഗീതം: ബി അജനീഷ് ലോക്നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി സി, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം ടി, ഫിനാൻസ് കൺട്രോളർ: എം എസ് അരുൺ, വിഎഫ്എക്സ്: ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: റിഷ്‍ലാൽ ഉണ്ണികൃഷ്ണൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്, ഡിസ്ട്രിബ്യൂഷൻ പാർട്നർ: ഡ്രീം ബിഗ് ഫിലിംസ്.

BREAKING NEWS
ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ പക്കൽനിന്നും 50 പവൻ കവർന്നു; ചെന്നെയിലെ മകന്റെ വീട്ടിൽനിന്നും വിവാഹാവശ്യത്തിനായി കൂടെകരുതിയ സ്വർണ്ണമാണ് പാലക്കാടിനും തൃശൂരിനും ഇടയിൽവെച്ച് മോഷ്ടിച്ചത്; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കോയമ്പത്തൂരിൽ പിടിയിൽ
11 Nov 2026
BREAKING NEWS
കെഎംഎസ്‌സിഎല്ലിൽ ഉദ്യോഗസ്ഥർ വരാത്തത് എന്തുകൊണ്ട്? മാധ്യമങ്ങൾ... ഒരൊറ്റ മരുന്ന് കമ്പനിക്കാരെ തന്റെ അടുത്ത് കൊണ്ട് വരരുതെന്ന് കർശനമായി താൻ പറഞ്ഞിട്ടുണ്ട്, മരുന്നിന്റെ ഗുണമേന്മ പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥർ!! ഇൻജക്ഷൻ മാറി കുത്തുന്ന നഴ്‌സുമാർ പഠിക്കുന്നത് വേറെ സംസ്ഥാനങ്ങളിൽ നിന്ന്, അവിടങ്ങളിൽ ഇവിടെയുള്...
11 Nov 2026
BREAKING NEWS
പിടിഎ ഫണ്ട് അടച്ചില്ല, പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ മര്‍ദനം, പ്രതിഷേധവുമായി കുടുംബം
11 Nov 2026
BREAKING NEWS
ഒന്ന്, രണ്ട്, മൂന്ന്... ഒറ്റ സ്കൂട്ടറിൽ യാത്ര ചെയ്തത് സ്വകാര്യ കോളേജിലെ 5 വിദ്യാർഥികൾ... മുന്നിലും പിറകിലും ഇരിക്കുന്നവർക്ക് മാത്രം ഹെൽമെറ്റ്!! തലയൊന്നിന് 500 രൂപ പിഴ, വാ​ഹനയുടമയ്ക്ക് 1000 രൂപ.... വി​ദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തിട്ട് പോയാൽ മതിയെന്ന് ആർ ടി ഓഫിസ്, ല...
11 Nov 2026