പാലക്കാട്: പാലക്കാട് പുതുക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയതായി പരാതി. കാലാവധി കഴിഞ്ഞ് ഒരു മാസം പിന്നിട്ട പാരസെറ്റമോൾ സിറപ്പ് നൽകിയതായാണ് രക്ഷിതാക്കളുടെ പരാതി. ഒരു വയസിന് മുമ്പുള്ള വാക്സിൻ എടുക്കാൻ വന്ന കുഞ്ഞുങ്ങൾക്കാണ് മരുന്ന് നൽകിയത്.
പരാതി പറഞ്ഞപ്പോൾ മരുന്ന് മാറ്റി നൽകിയതായും രക്ഷിതാക്കൾ ആരോപിക്കുന്നു. ഇത്തരത്തിൽ ഏഴോളം പേർ മരുന്ന് തിരികെ നൽകിയതായാണ് കണ്ടെത്തൽ.
തങ്ങളുടെ കുട്ടികൾക്ക് ഈ മരുന്ന് നൽകിയാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾക്ക് ആര് ഉത്തരവാദിത്തം പറയുമെന്ന് രക്ഷിതാക്കൾ ചോദിക്കുന്നു.