BREAKING NEWS

ബന്ധുവായ 11 കാരിയെ ക്രൂരമായി പീഡിപ്പിച്ചു, എക്സൈസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ, നടപടി സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് സസ്പെന്‍ഷനിലിരിക്കവെ

· · 1 min read
Share: Copied!

കോട്ടയം: ബന്ധുവായ പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ എക്സൈസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥനെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ ഉദ്യോഗസ്ഥൻ നിലവിൽ സസ്പെൻഷൻ നേരിടുന്നയാളാണ്. കാഞ്ഞിരപ്പള്ളി റേഞ്ച് ഓഫീസിലെ ഒരു വനിതാ സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് ഇയാൾക്കെതിരെ വകുപ്പുതല നടപടിയുണ്ടായത്.

ഈ വനിതാ ഉദ്യോഗസ്ഥ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും ഇയാളെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു. സസ്പെൻഷനിൽ തുടരവേയാണ് പുതിയ പോക്സോ കേസിൽ ഇയാൾ അറസ്റ്റിലാവുന്നത്. പ്രതിയുടെ ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുണ്ടക്കയം പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഏകദേശം 45 വയസ് പ്രായമുള്ള ഇയാൾ ഇരയായ പെൺകുട്ടിയുടെ ബന്ധുവായതിനാൽ കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി പേരുവിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ല. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.

BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026