BREAKING NEWS

ഒന്നും അറിഞ്ഞില്ല, പറ‍ഞ്ഞില്ല; വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിൽ മന്ത്രി എം ലിജുവിന് അതൃപ്തി; എക്സൈസ് കമ്മീഷണറെ കാണും; ശേഷം മുഖ്യമന്ത്രിയെയും

· · 1 min read
Share: Copied!

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ എക്സൈസ് മന്ത്രി എം ലിജുവും എക്സൈസ് കമ്മീഷണറും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നു. നിയമസഭയിൽ മന്ത്രിയുടെ ചേംബറിൽ ആണ് ചർച്ച നടക്കുന്നത്. അതിന് ശേഷം മന്ത്രി മുഖ്യമന്ത്രിയെ കാണും. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഏർപ്പെടുത്തിയത് മന്ത്രി അറിയാതെയാണ്. വകുപ്പ് മന്ത്രി അറിയാതെയുള്ള ഈ തീരുമാനത്തിൽ പ്രതിഷേധമറിയിക്കാനാണ് ലിജു മുഖ്യമന്ത്രിയെ കാണുന്നത്.

കഴിഞ്ഞ ദിവസമാണ് മുതിർന്ന കോൺ​ഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രി വി.ഡി. സതീശന് രണ്ട് വിഷയങ്ങളിലും എതിർപ്പുന്നയിച്ച് കത്തയച്ചത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയത് വകുപ്പ് മന്ത്രി എം. ലിജു അറിഞ്ഞിട്ടില്ലെന്നും വിമർശനമുയർന്നിരുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പ്രതിപക്ഷം എതിർപ്പുന്നയിച്ച വിഷയം, അധികാരത്തിലേറി ആദ്യ ബജറ്റിൽ തന്നെ ഉൾപ്പെടുത്തിയിരുന്നു. പിന്നാലെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷം രം​ഗത്തെത്തി.

അതേസമയം, സർക്കാർ തീരുമാനത്തിനെതിരെ സാമുദായിക സം​ഘനകളും മതനേതാക്കളും രം​ഗത്തെത്തി. സർക്കാർ തീരുമാനത്തിൽ വിമർശനവുമായി കാന്തപുരം വിഭാഗം. മുഖപത്രമായ സിറാജിലെ എഡിറ്റോറിയലിലാണ് കടുത്ത വിമർശനമുന്നയിച്ചത്. വീര്യം കുറഞ്ഞത്, കൂടിയത്, ശുദ്ധം, വ്യാജം എന്നിങ്ങനെ മദ്യത്തെ തരം തിരിക്കുന്നത് വിഡ്ഢിത്തമാണെന്നും പുതിയ മദ്യ നയം ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നും വിമർശിച്ചു. ഈ തീരുമാനം പൊതുസമൂഹത്തിൽ മദ്യ വ്യാപനത്തിന് ഇടയാക്കുമെന്നും പുതിയ മദ്യ കമ്പനികളുടെയും ഇനങ്ങളുടെയും കുത്തൊഴുക്കിനു കാരണമാകുമെന്നും പ്രഖ്യാപനം മുഖ്യമന്ത്രി വി ഡി സതീശൻ തിരുത്തണമെന്നും ഓപ്പറേഷൻ തൂഫാൻ ഒരു വശത്തു നടക്കുമ്പോഴാണ്‌ മദ്യ വ്യാപനത്തിന് സർക്കാർ കൂട്ട് നിൽക്കുന്നതെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തി.

2,000 ത്തിൽ നിന്ന് 3,000ത്തിലേയ്ക്ക്; പെൻഷൻ വർദ്ധനവ് ഉടൻ പ്രാബല്യത്തിലാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ‘യുഡിഎഫിന്റെ വാഗ്ദാനം എൽഡിഎഫിന്റെതു പോലെയല്ല; വൈകിപ്പിക്കില്ല‘

BREAKING NEWS
തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി മമ്മൂട്ടിയെ വേട്ടയാടുന്നു, അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല, ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല- പി ജയരാജന്‍
29 Oct 2026
BREAKING NEWS
70-ാം കേരളപ്പിറവി: 70 വയസും അതിന് മുകളിലും പ്രായമുള്ളവർക്ക് ശബരി വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്; 'മ'യിൽ തുടങ്ങുന്ന പേരുള്ള ഉത്പന്നങ്ങൾക്കും സ്പെഷ്യൽ ഓഫർ
29 Oct 2026
BREAKING NEWS
പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നു വീണു, ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം തുടര്‍ക്കഥ
29 Oct 2026
BREAKING NEWS
സ്കൂൾ പരിസരത്ത് 14കാരനെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്ന് ശല്യം ചെയ്തു; 60കാരന് രണ്ട് വർഷം കഠിനതടവ്; മറ്റു മൂന്ന് കുട്ടികളെ പീഡിപ്പിച്ച കേസുകളിലും പ്രതി
29 Oct 2026