BREAKING NEWS

‘രാജി വച്ച ധൻകർ എവിടെ? ജൂലൈ 22 മുതൽ കാണാനില്ല, ഔദ്യോഗിക വസതിയിലും ഇല്ല, ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഫോണെടുക്കുന്നത് പേഴ്സണൽ സെക്രട്ടറി, എന്താണ് പ്രശ്നം?, അമിത് ഷാ പങ്കുവെക്കണം’- കബിൽ സിബൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജിവച്ച ജഗ്ദീപ് ധൻകറെ ജൂലൈ 22 മുതൽ കാണാനില്ലെന്നു പറഞ്ഞ് കപിൽ സിബൽ രം​ഗത്ത്. തങ്ങൾ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഒരു വിവരവുമില്ലെന്നും വിളിക്കുമ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറിയെ മാത്രമാണ് കിട്ടുന്നത്. അതിനാൽ അദ്ദേഹത്തേക്കുറിച്ചുള്ള വിവരങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കുവെക്കണമെന്നും കപിൽ സിബൽ എംപി ആവശ്യപ്പെട്ടു.

രാജിവെച്ചതിന് ശേഷം ജഗ്ദീപ് ധൻകറേക്കുറിച്ച് യാതൊരു വിവരവും ഞങ്ങൾക്കറിയില്ല. ‘ലാപ്താ ലേഡീസി’നെക്കുറിച്ച് (സിനിമ) കേട്ടിട്ടുണ്ട്. ഈതാദ്യമായിട്ടാണ് ‘ലാപ്താ (കാണാതായ) വൈസ്പ്രസിഡന്റ്’എന്നത് കേൾക്കുന്നത്. ജൂലൈ 22-നാണ് അദ്ദേഹം രാജിവെക്കുന്നത്. ഓഗസ്റ്റ് 9 ആയി. ഇതുവരെ അദ്ദേഹത്തെക്കുറിച്ചുള്ള യാതൊരു വിവരവും അറിയില്ല. മാത്രമല്ല അദ്ദേഹം ഔദ്യോഗിക വസതിയിലും ഇല്ല. അദ്ദേഹത്തെ ബന്ധപ്പെടാൽ ശ്രമിച്ചിരുന്നു. പേഴ്സണൽ സെക്രട്ടറിയാണ് ഫോൺ എടുത്തത്. അദ്ദേഹം വിശ്രമത്തിലാണെന്ന് പേഴ്സണൽ സെക്രട്ടറി പറഞ്ഞു, കപിൽ സിബൽ പറഞ്ഞു.

എന്നാൽ അദ്ദേഹത്തിന് ചികിത്സ ലഭിക്കുന്നുണ്ടോയെന്ന് അദ്ദേഹത്തിന്റെ കുടുംബവും ഒന്നും പറഞ്ഞിട്ടില്ല. എന്താണ് പ്രശ്നം? മറ്റു രാജ്യങ്ങളിൽ മാത്രമേ ഇത്തരം കാര്യങ്ങളെക്കുറിച്ച് കേട്ടിട്ടുള്ളൂ. പക്ഷെ, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും അതിനാൽ ഇത്തരം കാര്യങ്ങൾ പൊതുയിടത്തിൽ അറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കു വ്യക്തിപരമായി ഏറെ അടുപ്പം അദ്ദേഹവുമായി ഉണ്ട്. പല കേസുകളിലും എന്റെ കൂടെ വാദിക്കാൻ അദ്ദേഹം ഉണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ആശങ്കയുണ്ട്. എഫ്ഐആർ ഫയൽ ചെയ്യുന്നത് അത്ര ശരിയായി തോന്നുന്നില്ലെന്നും കപിൽ സിബൽ പറഞ്ഞു.

കൂടാതെ തന്റെ സഹപ്രവർത്തകരും അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചുവെന്നും എന്നാൽ, ആർക്കും ഒരു വിവരവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ ഉപരാഷ്ട്രപതിയെക്കുറിച്ചുള്ള വിവരങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവനയിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷം അദ്ദേഹത്തെ സംരക്ഷിക്കേണ്ടിവരുമെന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ജൂലൈ 21-ന് രാത്രിയിലായിരുന്നു ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗ്ദീപ് ധൻകറുടെ രാജി. സാമൂഹിക മാധ്യമത്തിൽ കൂടിയായിരുന്നു അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാജിവെക്കുന്നതായി അറിയിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. എന്നാൽ അതല്ല ബിജെപിയുമായുള്ള അസ്വാരസ്യങ്ങളാണ് രാജിക്കു പിന്നിലെന്നും ആരോപണമുണ്ട്. 2022-ലായിരുന്നു അദ്ദേഹം ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു.

‘ഞങ്ങൾ എന്താണ് ചെയ്തത്? ഒരു വർഷം മുൻപ് എന്റെ മകൾ കൊല്ലപ്പെട്ടു, ഇന്ന് ഇവർ എന്നെയും ഭർത്താവിനേയും കൊല്ലാൻ ശ്രമിക്കുന്നു’!! ആർജി കർ ആശുപത്രിയിൽ ക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ ജൂനിയർ ഡോക്ടറുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ മാതാപിതാക്കൾക്ക് പോലീസിന്റെ വക ലാത്തിച്ചാർജ്

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026