BREAKING NEWS

കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരഭാ​ഗങ്ങൾ മുറിച്ചുമാറ്റി, ഇടുപ്പെല്ലുകൾ ഒടിച്ചു, ഗർഭപാത്രം ശരീരത്തിൽ നിന്നു പുറത്തെടുത്ത് ശുദ്ധീകരിച്ച് രാസ ലായനിയിൽ ലയിപ്പിച്ചു, മിസ് സ്വിറ്റ്സർലൻഡ് ഫൈനലിസ്റ്റിനെ ഭർത്താവ് കൊന്നത് അതിക്രൂരമായി, 43 കാരനെതിരെ കൊലക്കുറ്റം

· · 1 min read
Share: Copied!

ബേൺ: മിസ് സ്വിറ്റ്സർലൻഡ് മത്സരത്തിലെ മുൻ ഫൈനലിസ്റ്റായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. 2024 ഫെബ്രുവരിയിൽ വീട്ടിനുള്ളിൽ വച്ച് ഭാര്യ ക്രിസ്റ്റീന ജോക്സിമോവിച്ചിനെ (38), ഭർത്താവ് തോമസ് (43)കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു തെളിഞ്ഞതിനെ തുടർന്നാണു ശിക്ഷ.

ഇയാൾ ക്രിസ്റ്റീനയെ കൊലപ്പെടുത്തിയ ശേഷം അവയവങ്ങൾ മുറിച്ചുമാറ്റി, സംസ്കരിക്കാൻ ശ്രമിച്ചെന്നും പോലീസ് കണ്ടെത്തി. കത്തിയും മൂർച്ഛയുള്ള ആയുധങ്ങളും ഉപയോഗിച്ചാണു തോമസ് ക്രിസ്റ്റീനയുടെ അവയവങ്ങൾ മുറിച്ചുമാറ്റിയതെന്നാണു പോസ്റ്റ്മോർട്ടം രേഖകളിൽ നിന്നും വ്യക്തമാകുന്നത്.

കൂടാതെ ഗർഭപാത്രം ശരീരത്തിൽ നിന്നും പുറത്തെടുത്ത ശേഷമായിരുന്നു വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ആയുധം ഉപയോഗിച്ച് ശരീരഭാഗങ്ങൾ മുറിച്ചുമാറ്റിയത്. ചില അവശിഷ്ടങ്ങൾ ശുദ്ധീകരിച്ച് രാസ ലായനിയിൽ ലയിപ്പിച്ചതായും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇടുപ്പെല്ലുകൾ ഒടിച്ചും തല ശരീരത്തിൽ നിന്നു മുറിച്ചുമാറ്റിയും ആയിരുന്നു കൊലപാതകം. അവയവങ്ങൾ മുറിച്ചുമാറ്റുന്നതിനിടയിൽ തോമസ് ഫോണിൽ യൂട്യൂബ് വീഡിയോകൾ കാണുന്നുണ്ടായിരുന്നു. ക്രിസ്റ്റീന കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നും സ്വയം പ്രതിരോധത്തിനായിട്ടാണ് താൻ കൊലപാതകം നടത്തിയതെന്നുമാണ് തോമസ് പോലീസിനോട് പറഞ്ഞത്. എന്നാൽ ഫൊറൻസിക് വിദഗ്ധർ ഇതു സംബന്ധിച്ച തെളിവുകളൊന്നും കണ്ടെത്തിയില്ല.

BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026