LATEST UPDATES

ഉരുളക്കിഴങ്ങിന് മഹാവിഷ്ണുവിന്റെ രൂപം, ക്ഷേത്രത്തിൽ ശ്രീരാമ വിഗ്രഹത്തിനടുത്ത് പ്രതിഷ്ഠിച്ച് തന്ത്രി, ഒഴുകിയെത്തി ഭക്തർ

· · 1 min read
Share: Copied!

ലക്നൗ: ഉത്തർപ്രദേശിൽ വിഷ്ണുവിൻ്റെ അവതാരങ്ങളോടു സാദൃശ്യമുള്ള ഉരുളക്കിഴങ്ങിനെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. ബറേലിയിലെ കൈമ ഗ്രാമത്തിലെ കർഷകൻ രാം പ്രകാശിന്റെ വയലിൽ നിന്ന് കുഴിച്ചെടുത്ത ഉരുളക്കിഴങ്ങിനെയാണ് സാംഭാലിലെ തുളസി മാനസ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്. ഉരുളക്കിഴങ്ങിന് ദൈവരൂപത്തിന്റെ സാദൃശ്യമുണ്ടെന്നാണ് ക്ഷേത്രത്തിലെ തന്ത്രി പറയുന്നത്.

ബെംഗളൂരുവിലെ ബിസിഎ പഠനം സൈഡ്, മെയിൻ പണി ലഹരി കടത്തൽ, കൂട്ടാളികൾ മലയാളികളും, രണ്ടു മാസം മുൻപെടുത്ത അക്കൗണ്ടുവഴി നടന്നത് 80 ലക്ഷത്തിന്റെ ഇടപാടുകൾ, ടാൻസാനിയൻ പൗരൻ വഴി ലഹരിയുടെ ചങ്ങല പൊട്ടിക്കാനുള്ള ശ്രമത്തിൽ പോലീസ്

മഹാവിഷ്ണുവിന്റെ അവതാരങ്ങളായ വരാഹം, കൂർമം, മത്സ്യം, പാമ്പ് എന്നിവയുടെ രൂപങ്ങൾ ഉരുളക്കിഴങ്ങിലുണ്ടെന്നാണ് ഭക്തരുടെ അവകാശവാദം. നിരവധി ഭക്തരാണ് ഉരുളക്കിഴങ്ങ് കാണാൻ ദിനംപ്രതി ക്ഷേത്രത്തിലേക്കെത്തുന്നത്. ഭഗവാൻ കൽക്കി സംഭാലിൽ അവതരിക്കാൻ പോകുന്നതിന്റെ അടയാളമാണ് ഈ ഉരുളക്കിഴങ്ങെന്നാണ് ക്ഷേത്രത്തിലെ തന്ത്രി പറയുന്നത്.

പതിവുപോലെ വയലിൽ വിളവെടുക്കുന്നതിനിടെയാണ് രാം പ്രകാശിനു സാധാരണയിലും അധിക വലിപ്പവും രൂപവുമുള്ള ഉരുളക്കിഴങ്ങ് ലഭിച്ചത്. ഉടൻതന്നെ ഈ ഉരുളക്കിഴങ്ങ് അദ്ദേഹം തുളസി മാനസ് ക്ഷേത്രത്തിലെത്തിക്കുകയും ക്ഷേത്ര തന്ത്രി ശ്രീരാമ വിഗ്രഹത്തിനടുത്തായി പ്രതിഷ്ഠിക്കുകയുമായിരുന്നു.

BREAKING NEWS
'മതം, മതം, മതം' മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ മന്ത്രിമാരാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സഖ്യകക്ഷി'; കോൺഗ്രസ് രാജീവ് ചന്ദ്രശേഖർ
06 Nov 2026
BREAKING NEWS
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപിടിത്തം, മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു
06 Nov 2026
BREAKING NEWS
ഹോട്ടലിൽ വച്ച് മദ്യം നൽകി അവശയാക്കി, പിന്നീട് ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ദൃശ്യങ്ങള്‍ പകര്‍കത്തിയതായി സംശയം, ഡോക്ടര്‍ക്കെതിരെ പരാതിയുമായി നടി അതുല്യയുടെ ബന്ധു
06 Nov 2026
BREAKING NEWS
"ആദ്യം പരസ്യമായി താറടിച്ചു കാണിക്കുക, അതിനുശേഷം വന്ന് മാപ്പ് പറയുക", ചീഫ് ജസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ്, മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
06 Nov 2026