BREAKING NEWS

‘ഇനി കൂടുതൽ തെളിവുകൾ ആവശ്യമില്ല; ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളായി ഗ്യാനേഷ് കുമാറിനെ ചരിത്രം രേഖപ്പെടുത്തും; തിരഞ്ഞെടുപ്പ് കമ്മിഷനെ സംഘപരിവാറിന്റെ തൊഴുത്തിൽ കെട്ടിയ ഉദ്യോഗസ്ഥൻ‘: മുഖ്യമന്ത്രി വി.ഡി. സതീശൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഗ്യാനേഷ് കുമാർ ബിജെപിക്കായി പ്രവർത്തിച്ചുവെന്നതിന് ഇനി കൂടുതൽ തെളിവുകൾ ആവശ്യമില്ലെന്നും സതീശൻ ആരോപിച്ചു.

ജനാധിപത്യത്തെ ബിജെപിക്ക് വേണ്ടി അട്ടിമറിക്കുന്ന ഏജന്റായാണ് ഗ്യാനേഷ് കുമാർ പ്രവർത്തിച്ചതെന്ന് തെളിഞ്ഞതായും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത ബിജെപിക്ക് കച്ചവടം ചെയ്തുവെന്നും സതീശൻ ആരോപിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളായി ഗ്യാനേഷ് കുമാറിനെ ചരിത്രം രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവികളിലൊന്നിൽ ഇരിക്കുന്ന ഗ്യാനേഷ് കുമാർ ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുതെന്നും സതീശൻ ആവശ്യപ്പെട്ടു. അങ്ങേയറ്റം സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷനെ സംഘപരിവാറിന്റെ തൊഴുത്തിൽ കെട്ടിയ ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാറെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ സുതാര്യത, സത്യസന്ധത, നിഷ്പക്ഷത, ജനാധിപത്യബോധം എന്നിവയെല്ലാം ഗ്യാനേഷ് കുമാർ അട്ടിമറിച്ചുവെന്നും സതീശൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് പുതിയ വെളിപ്പെടുത്തൽ തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2016ൽ ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഗ്യാനേഷ് കുമാർ ബിജെപി സ്ഥാനാർഥിയായി പത്തനംതിട്ടയിൽനിന്ന് മത്സരിക്കാനുള്ള സാധ്യതയെക്കുറിച്ച് തന്നോട് ചോദിച്ചെന്നും ജയിച്ചാൽ കേന്ദ്രമന്ത്രിയാകാമെന്ന് പറഞ്ഞെന്നും ജിജി തോംസൺ വെളിപ്പെടുത്തിയിരുന്നു. അന്ന് താൻ നിർദേശം നിരസിച്ചതായും മുൻ ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു.

അതേസമയം, ജിജി തോംസണിന്റെ ആരോപണങ്ങളിൽ ഗ്യാനേഷ് കുമാറിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

കുടുംബക്കോടതി വളപ്പിൽ ഭാര്യയും ഭർത്താവും തമ്മിൽ ഏറ്റുമുട്ടൽ, ഭാര്യയുടെ കരണത്ത് അടിച്ചു, നിലത്തുവീണു കിടക്കുന്ന യുവതിയുടെ മുടിയിൽ ചുഴറ്റിപ്പിടിച്ച് പൊക്കിയെടുത്തു, സംഭവം വീട്ടുകാർ ഏറ്റെടുത്തതോടെ നടന്നത് കൂട്ടത്തല്ല്!! വീഡിയോ വൈറൽ, രണ്ട് പേർ അറസ്റ്റിൽ

BREAKING NEWS
ലോകാവസാനത്തിന് മുമ്പ് സ്വർഗത്തിലെത്താം... പക്ഷെ നിങ്ങൾ‍ പട്ടിണി കിടക്കണം, നിങ്ങളുടെ മക്കൾക്ക് ഭക്ഷണം കൊടുക്കരുത്... ഷക്കഹോള വനത്തിലെ ആഴം കുറഞ്ഞ കുഴിമാടങ്ങളിൽനിന്ന് കണ്ടെത്തിയത് 190 കുട്ടികളുടെയുൾപ്പെടെ 191 മൃതദേഹങ്ങൾ!! സ്വയം പ്രഖ്യാപിത പാസ്റ്റർ പോൾ മക്കെൻസിക്കും 28 അനുയായികൾക്കും വധശിക്ഷ
21 Oct 2026
BREAKING NEWS
കുടുംബം നിശ്ചയിച്ച വിവാ​ഹത്തിൽ നിന്ന് പിന്മാറി താൻ സ്നേ​ഹിക്കുന്നയാളെ വിവാഹം ചെയ്തുതരണമെന്ന് 19 കാരി, എതിർത്തിട്ടും വകവച്ചില്ല ഉറങ്ങിക്കിടന്ന മകളുടെ തലയ്ക്ക് വെടിയുതിർന്ന് പിതാവ്, ​ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ചികിത്സയിൽ!! മകളെ കൊല്ലാൻ ശ്രമിച്ചുവെന്ന് മാതാവിന്റെ പരാതി, പിതാവ് അറസ്റ്റിൽ
21 Oct 2026
BREAKING NEWS
ഭർത്താവിന്റെ സർക്കാർ ജോലി തട്ടിയെടുത്ത് കാമുകന്റെ കൂടെ ജീവിക്കാൻ യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നു, മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് വരുത്തി തീർക്കാൻ കാമുകനെക്കൊണ്ട് കൈകാലുകളും വായും കെട്ടിച്ചു, 24 മണിക്കൂറിനുള്ളിൽ കൊലപാതകം തെളിയിച്ച് പോലീസ്, ഭാര്യയും കാമുകനും പ്രായപൂർത്തിയാകാത്ത സഹായിയും അറ...
21 Oct 2026
BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026