BREAKING NEWS

ആണവ പരീക്ഷണങ്ങളിൽ ഇറാൻ നിലപാട് ഇന്നറിയാം? ഇസ്രയേൽ- ഇറാൻ സംഘർഷം, കക്ഷി ചേരുന്ന കാര്യത്തിൽ തീരുമാനം രണ്ടാഴ്ചയ്ക്കം- അമേരിക്ക, തിടുക്കപ്പെട്ട് ഒത്തുതീർപ്പ് നീക്കവുമായി യൂറോപ്യൻ യൂണിയൻ!! ഇറാനുമായി ഇന്ന് ചർച്ച

· · 1 min read
Share: Copied!

ജനീവ: ഇസ്രയേൽ- ഇറാൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇറാനുമായി ചർച്ചയ്ക്ക് തയാറെടുത്ത് യൂറോപ്യൻ യൂണിയൻ. ഇതിനായി ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഇറാനുമായി ഇന്ന് ചർച്ച നടത്തും. സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച ജനീവയിൽ വച്ചാണ് ചർച്ച. ഇസ്രയേലിനൊപ്പം ഇറാനെതിരായ ആക്രമണത്തിൽ പങ്കുചേരുന്ന കാര്യത്തിൽ തീരമാനമെടുക്കാൻ രണ്ടാഴ്ച ആവശ്യമായി വരുമെന്ന അമേരിക്കയുടെ നിലപാടിന് പിന്നാലെയാണ് പശ്ചിമേഷ്യയിലെ സാഹചര്യത്തിൽ അയവ് വരുത്താൻ യൂറോപ്യൻ രാജ്യങ്ങൾ ശ്രമം നടത്തുന്നത്.

നിലവിലെ സമാധാന ശ്രമങ്ങൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് നിർണായക ഇടപെടലുമായി യൂറോപ്യൻ രാജ്യങ്ങൾ രംഗത്തേക്ക് വരുന്നത്. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി രാജ്യങ്ങളിലെ പ്രതിനിധികൾ ജനീവയിൽ വെച്ച് ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തും. ഈ ചർച്ചയുടെ ഫലമെന്തായിരിക്കും എന്ന കാര്യത്തിലാണ് ഇപ്പോൾ അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.

അതേസമയം ആണവ പരീക്ഷണങ്ങളിൽ നിന്ന് പിന്മാറണമെന്നാണ് യൂറോപ്യൻ യൂണിയൻ ഇറാനോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഇറാൻ എന്ത് തീരുമാനമെടുക്കുമെന്ന കാര്യം നിർണായകമായിരിക്കും. ആക്രമണത്തിൽ ഇസ്രയേലിനൊപ്പം ചേരുന്ന കാര്യത്തിൽ തീരുമാനം വൈകിപ്പിച്ച അമേരിക്ക തന്ത്രപരമായ നീക്കങ്ങൾ നടത്തുന്നതായും വിദേശ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ പ്രതിനിധികൾ ഇറാനുമായി പലതവണ അനൗദ്യോഗിക ചർച്ചകൾ നടത്തിയെന്നാണ് വിവരം. എന്നാൽ നേരിട്ട് ഇടപെടാൻ രാജ്യങ്ങൾ മടിച്ചുനിൽക്കുമ്പോഴാണ് ഇറാനെതിരായ യുദ്ധത്തിൽ ഒറ്റയ്ക്ക് ജയിക്കാൻ സാധിക്കുമെന്ന് ഇന്നലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചത്. എന്നാൽ സംഘർഷത്തിൽ അമേരിക്ക ഇടപെട്ടാൽ സ്ഥിതി ഗുരുതരമാകുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇതിനിടെ ഇസ്രായേലി നഗരങ്ങളിൽ ഇറാൻ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചു. ഇന്നലെ ഇസ്രായേലി നഗരങ്ങളിൽ പതിച്ചതിൽ ഒന്നിലേറെ ക്ലസ്റ്റർ ബോംബുകൾ ഉണ്ടായിരുന്നുവെന്ന് ഇസ്രായേലി സൈന്യം പറഞ്ഞു. വ്യാഴാഴ്ചത്തെ ഇറാന്റെ ആക്രമണങ്ങളിൽ ഇസ്രയേലിൽ 270 പേർക്കാണ് പരുക്കേറ്റത്. ബേർശേബാ ആശുപത്രിയിൽ 71 പേർക്ക് പരുക്കേറ്റു. ഇന്നലത്തെ ആക്രമണത്തിൽ ആശുപത്രിയല്ല, സമീപത്തെ സൈനിക താവളമാണ് ലക്ഷ്യമിട്ടതെന്ന് ഇറാൻ പറയുന്നു.

തൊടുക്കുമ്പോൾ ഒന്ന്.., പതിക്കുമ്പോൾ അമ്പതും നൂറുമാകും…!! ഇസ്രയേലിനെ തകർക്കാൻ ഒടുവിൽ ഇറാൻ ആദ്യമായി ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചു..!! 2008-ൽ അന്താരാഷ്ട്ര തലത്തിൽ നിരോധിച്ച ആയുധമെടുത്ത ഇറാൻ രണ്ടും കല്പിച്ച് തന്നെ…

BREAKING NEWS
സർക്കാരിന്റെ ഇരട്ട നീതി! ആരെങ്കിലും പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ കേസില്ല, രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് ക്രിമിനൽ കേസ്, വിമര്‍ശനവുമായി ആര്‍ ശ്രീലേഖ
17 Oct 2026
BREAKING NEWS
’കോട്ടകൾ തകർന്നു, വോട്ടും ചോർന്നു’; തിരുത്താനുള്ള പ്ലാനുകളൊരുക്കി സി.പി.എം; നേതാക്കൾ സ്വത്ത് വെളിപ്പെടുത്തും, പതിവായി ഗൃഹസന്ദർശനം, നേതൃത്വത്തിലേക്ക് വരുന്നവർ കളങ്കമില്ലാത്തവരാകണം
17 Oct 2026
BREAKING NEWS
ലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ചുവീണു, പിന്നാലെ പൊട്ടിത്തെറി, ബൈക്കുകാരന് ദാരുണാന്ത്യം
17 Oct 2026
BREAKING NEWS
പുതുതായി ആരംഭിച്ച ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം, ഒരാള്‍ മരിച്ചു, 18 പേര്‍ ചികിത്സയി, ഒരാളുടെ നില ഗുരുതരം
17 Oct 2026