BREAKING NEWS

പട്ടാപ്പകൽ നടുറോഡിലിട്ട് ഭർത്താവ് ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി, അക്രമാസക്തനായ യുവാവിനെ പോലീസ് കീഴടക്കിയത് കണ്ണീർ വാതകം പ്രയോ​ഗിച്ച്, കൊലയ്ക്ക് പിന്നിൽ കുടുംബ വഴക്ക്

· · 1 min read
Share: Copied!

ഭോപ്പാൽ: ഗ്വാളിയറിൽ പൊതുസ്ഥലത്തുവച്ച് 28 കാരിയായ ഭാര്യയെ ഭർത്താവ് വെടിവച്ചു കൊലപ്പെടുത്തി. ‍‍ഗ്വാളിയറിൽ രൂപ് സിങ് സ്റ്റേഡിയത്തിനു സമീപം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. റോഡിലൂടെ പോവുകയായിരുന്ന ഭാര്യ നന്ദിനിയെ തടഞ്ഞുനിർത്തി ഭർത്താവ് അരവിന്ദ് പരിഹാർ തോക്കെടുത്ത് തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പകൽ സമയം ആളുകൾ നോക്കിനിൽക്കെ പൊതുസ്ഥലത്തുവച്ചാണ് അരവിന്ദ് ഭാര്യ നന്ദിനിയെ വെടിയുതിർത്ത് കൊലപ്പെടുത്തിയത്. അയാളുടെ കൈയിൽ തോക്ക് ഉണ്ടായിരുന്നു. പോലീസ് കണ്ണീർവാതക ഷെൽ പ്രയോഗിച്ചതോടെയാണ് അയാളെ കീഴടക്കിയത്. സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നതിനു മുൻപ് നാട്ടുകാർ കൊലയാളിയെ മർദ്ദിച്ചു. നന്ദിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല’’- ഗ്വാളിയർ എസ്പി ധരംവീർ യാദവ് പറഞ്ഞു.

അതേസമയം കഴിഞ്ഞ സെപ്റ്റംബർ 9ന് നന്ദിനി എസ്പി ഓഫിസിൽ അരവിന്ദിനെതിരെ പരാതി നൽകിയിരുന്നു. തന്നെ വഞ്ചിച്ചുവെന്നും വിവാഹം കഴിക്കുമ്പോൾ അദ്ദേഹത്തിന് കുട്ടികളുണ്ടായിരുന്നുവെന്നും കാണിച്ചാണ് യുവതി പരാതി നൽകിയിരുന്നത്. അതുപോലെ 2024 നവംബറിൽ അരവിന്ദും സുഹൃത്ത് പൂജ പരിഹറും തന്നെ ആക്രമിച്ചതായും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞിരുന്നു. ഇവർക്കിടയിൽ വഴക്കുകൾ സ്ഥിരമായിരുന്നെങ്കിലും പലതും ഒത്തുതീർപ്പാക്കി ദാമ്പത്യം തുടരുകയായിരുന്നു. എന്നാൽ കൊലപാതകം നടക്കുന്ന സമയത്ത് നന്ദിനി ഭർത്താവിൽനിന്നു വേർപ്പെട്ടാണ് താമസിച്ചിരുന്നതെന്നും പോലീസ് പറ‍ഞ്ഞു.

‘എന്റെ പെരുമാറ്റം അങ്ങേയറ്റം ലജ്ജാകരമായി തോന്നുന്നു’… ഓപ്പറേഷൻ ടേബിളിൽ രോ​ഗിയെ അനസ്‌തേഷ്യ നൽകി മയക്കി കിടത്തി മുങ്ങി!! മറ്റൊരു മുറിയിൽ നഴ്സുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു- പാക് വംശജനായ ഡോക്ടറുടെ കുറ്റസമ്മതം

BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026