BREAKING NEWS

“ഞങ്ങളെന്തിന് പേടിക്കണം”?? ഞങ്ങൾ പിണറായി വിജയനെ വിമർശിക്കാറുണ്ട്, അതൊന്നും മാധ്യമങ്ങളോട് പറയാറില്ല എന്നേയുള്ളൂ- ഇ പി ജയരാജന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പാർട്ടിയിൽ വിമർശിക്കാറുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രതികരണം. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയതടക്കം തോൽവിക്ക് കാരണമായെന്നാണ് സിപിഎം റിപ്പോർട്ടിൽ പറയുന്നത്.

പിണറായിയെ വിമർശിക്കുന്നതിന് പാർട്ടിയിലുള്ളവർക്ക് ഭയമുണ്ടോയെന്ന ചോദ്യത്തിന്, ‘ഞങ്ങളെന്തിന് പേടിക്കണം. ഞങ്ങൾ അദ്ദേഹത്തെ വിമർശിക്കാറുണ്ട്. അതൊന്നും മാധ്യമങ്ങളോട് പറയാറില്ല എന്നേയുള്ളൂ. അതെല്ലാ സംഘടനാ കാര്യമാണ്’ എന്നും ജയരാജൻ മറുപടി നൽകി. പാർട്ടിയിൽ വിമർശനവും സ്വയംവിമർശനവും തെറ്റുതിരുത്തലും ഉണ്ട്. തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ പാർട്ടിയിൽ പറയും.

പാർട്ടി അംഗീകരിച്ച റിപ്പോർട്ടാണ് കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ചത്. അപ്രതീക്ഷിതമായ പരാജയമാണ് തിരഞ്ഞെടുപ്പിലുണ്ടായത്. വീഴ്ച എന്താണെന്നത് കണ്ടെത്തി തിരുത്തുക എന്നതാണ് പാർട്ടി ചെയ്യുന്നതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

 

BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
26 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടം; ആദ്യം മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്; കൂടുതൽ തെളിവുകൾ ലഭ്യമായതോടെയാണ് തുടർനടപടികൾ സ്വീകരിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
26 Oct 2026
BREAKING NEWS
"വിരമിച്ച പട്ടാളക്കാർക്ക് പട്ടി വിലയാണ്, അഴുക്ക ചെറുക്കൻ", ശാന്തിവിള ദിനേശിനെതിരെ മേജർ രവി, പരാതിയുമായി എക്‌സ് സർവീസ്‌മെൻ സംഘടന
26 Oct 2026
BREAKING NEWS
‘ഹലോ,സൈബർ സെല്ലിൽ നിന്നാണ്; നിങ്ങൾ സെക്സ് വീഡിയോകൾ കാണുന്നയാളാണല്ലോ; അറസ്റ്റ് ചെയ്യും’ എന്ന് പറഞ്ഞ് ഭീഷണി; കൗൺസിലിം​ഗിന്റെ ഭാ​ഗമാണെന്ന് പറഞ്ഞ് യുവതിയെക്കൊണ്ട് നഗ്‌നവീഡിയോകൾ അയപ്പിച്ചു, പരാതി, പ്രതി പിടിയിൽ
26 Oct 2026