BREAKING NEWS

ജയിൽ പുള്ളികളോട് അനുകമ്പ, ആശ- തൊഴിലുറപ്പ് കാര്യങ്ങൾ കേന്ദ്രത്തോട് ചോദിക്കണം!! ജയിലിൽ കിടക്കുന്നത് പാവങ്ങൾ, ജയിലിൽ സോപ്പോ മറ്റോ വാങ്ങണമെങ്കിൽ ഈ തുകയാണ് ഉപയോഗിക്കുന്നത്… അതിൽ കൊലക്കുറ്റം ചെയ്തവർ വരെ ഉണ്ടാകും, സാഹചര്യം കൊണ്ടാണ് കുറ്റവാളികളായത്…തടവുകാരുടെ വേതന വർധനവിനെ എതിർക്കുന്നത് ക്രൂരത- ഇപി ജയരാജൻ

· · 1 min read
Share: Copied!

കണ്ണൂർ: രാഷ്ട്രീയ കൊലപാതകമുൾപെടെ ചെയ്ത് ജയിലിൽ കിടക്കുന്ന തടവുകരോട് അനുകമ്പ പ്രകടിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ജയിലിൽ കിടക്കുന്നത് പാവങ്ങളാണെന്നും വേതനം വർധിപ്പിച്ചതിനെ എന്തിനാണ് എതിർക്കുന്നതെന്നും ചോദിച്ച ജയരാജൻ തടവുകാരുടെ വേതന വർധനവിനെ എതിർക്കുന്നവർ ചെയ്യുന്നത് ക്രൂരതയാണെന്നും പറഞ്ഞു. അവർ ജയിലിൽ സോപ്പോ മറ്റോ വാങ്ങണമെങ്കിൽ ഈ തുകയാണ് ഉപയോഗിക്കുന്നത്. കൊലക്കുറ്റം ചെയ്തവർ വരെ ഉണ്ടാകും. പലരും സാഹചര്യം കൊണ്ടാണ് കുറ്റവാളികളായത്. ജയിൽ ശിക്ഷ കഴിഞ്ഞ് പോകുന്നവർക്ക് തുക കൊണ്ട് നാട്ടിലേക്ക് പോകാമെന്നും ജയരാജൻ പറഞ്ഞു.

അതേസമയം തടവുകാരുടെ കൂലി കുത്തനെ വർധിപ്പിച്ചതിനെതിരെ പ്രതിഷേധം ഉടലെടുത്തിരുന്നു. 620 രൂപയായാണ് വേതനം ഉയർത്തിയത്. അന്തേവാസികളുടെ അന്തസ്സും പുനരധിവാസവും ഉറപ്പാക്കുന്ന നടപടി എന്നാണ് വേതന വർധനവിൽ സർക്കാരിൻറെ വിശദീകരണം. ഇതിനെ ന്യായീകരിച്ചാണ് ജയരാജനും രംഗത്തെത്തിയത്.

അതേസമയം തൊഴിലുറപ്പ് തൊഴിലാളികളുടെയും ആശാ വർക്കർമാരുടേയും കൂലി കൂട്ടേണ്ടത് കേന്ദ്ര സർക്കാരാണെന്നും ജയരാജൻ പറഞ്ഞു. അവരുടെ കൂലി കൂട്ടണമെന്ന് കേന്ദ്രത്തോടാണ് ആവശ്യപ്പെടേണ്ടത്. കൂലി കൂട്ടുന്നതിനെ എന്തിനാണ് എതിർക്കുന്നതെന്നും ജയരാജൻ ചോദിച്ചു. ശബരിമലയിൽ ശരിയായ രീതിയിലാണ് അന്വേഷണം നടക്കുന്നത്. ആർക്കും ഒരു പരിഗണനയും നൽകുന്നില്ല. ബിഹാറിൽ കോൺഗ്രസ് മറ്റു പാർട്ടികളെ പരിഗണിച്ചില്ല. എല്ലാ സീറ്റിലും മത്സരിച്ചു. ആകെ ആറ് സീറ്റിൽ ജയിച്ചു. അവർ ഇപ്പോൾ പാർട്ടി വിട്ടു പോകുകയാണ്. കോൺഗ്രസ് തിരുത്താൻ തയാറാകണമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ… ദൈവനാമത്തിൽ എന്നതിന് പകരം പല ദൈവങ്ങളുടെ പേര് എങ്ങനെ പറയാനാകും, ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026