BREAKING NEWS

സീനിയേഴ്സ് നിരന്തരം പണം ചോദിച്ച് ഉപദ്രവിച്ചു, ബാറിൽ ബലമായി പിടിച്ചുകൊണ്ടുപോയി 10,000 രൂപ ബില്ലടപ്പിച്ചു, സമ്മർദം താങ്ങാൻ കഴിയുന്നില്ല, വീഡിയോ പങ്കിട്ടതിനു പിന്നാലെ 22 കാരൻ മരിച്ച നിലയിൽ

· · 1 min read
Share: Copied!

ഹൈദരാബാദ്: എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥി ഹോസ്റ്റല്‍ മുറിയിൽ മരിച്ച നിലയിൽ. സിദ്ധാര്‍ഥ എന്‍ജിനീയറിങ് കോളജിലെ വിദ്യാർഥിയായ ജാദവ് സായ് തേജ (22) ആണ് മരിച്ചത്. സീനിയർ വിദ്യാർഥികളുടെ ഉപദ്രവം താങ്ങാൻ വയ്യെന്ന് മരണത്തിനു മിനിറ്റുകൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ ജാദവ് പറഞ്ഞു.

‘ഞാന്‍ കോളജില്‍ ചെന്നപ്പോള്‍ കുറച്ച് സീനിയർ വിദ്യാർഥികൾ വന്ന് എന്നെ ഭീഷണിപ്പെടുത്തി. പിന്നീട് പണം ആവശ്യപ്പെടുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായി. ഓരോ തവണയും വന്ന് പണം ചോദിച്ച് മര്‍ദിച്ചു. ഒരു ദിവസം നിര്‍ബന്ധിച്ച് ബാറിലേക്ക് കൂട്ടിക്കൊണ്ടു പോയി.

അവിടെ വച്ച് അവർ മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. 10,000 രൂപയാണ് അന്ന് ബില്‍ വന്നത്. അത് ഞാൻ കൊടുക്കേണ്ടി വന്നു’– ജാദവ് സായ് തേജ വിഡിയോയില്‍ പറയുന്നു.സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും വിഡിയോയിൽ പറയുന്നുണ്ട്. കരഞ്ഞു കൊണ്ട് സംസാരിച്ച വിഡിയോയിൽ തന്നെ രക്ഷിക്കണമെന്നും ജാദവ് സായ് പറഞ്ഞു. പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026