CRIME

ശ്രീതു ദേവസ്വം ബോർഡിൽ ഉയർന്ന പദവി വഹിക്കുന്ന ഉദ്യോ​ഗസ്ഥ, ദേവേന്ദുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നതിനു മുൻപേ തൊഴിൽതട്ടിപ്പ് ആരോപണങ്ങളും… പണമെല്ലാം ദേവീദാസനെ ഏൽപിച്ചെന്ന് ശ്രീതു… തന്നെ മുൻപ് രണ്ടാം ഭർത്താവെന്ന രീതിയിൽ വേറൊരാളെ പരിചയപ്പെടുത്തിയെന്ന് ദേവീദാസൻ- പോലീസ് അന്വേഷണം ആരംഭിച്ചു

· · 1 min read
Share: Copied!

ബാലരാമപുരം: രണ്ടു വയസുകാരി ദേവേന്ദു കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയുടെ അമ്മ ശ്രീതുവിനെതിരെ തൊഴിൽ തട്ടിപ്പ് ആരോപണങ്ങളുമായി കൂടുതൽപേർ രം​ഗത്ത്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്തു ശ്രീതു പലരിൽ നിന്നും പണം വാങ്ങിയെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദേവസ്വം ബോർഡിൽ താൽക്കാലിക ജീവനക്കാരിയായിരുന്ന ശ്രീതു താൻ ഉയർന്ന പദവി വഹിക്കുന്ന ഉദ്യോഗസ്ഥയാണെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.

2 ലക്ഷം രൂപ ശമ്പളമുണ്ടെന്നും താൻ വിചാരിച്ചാൽ ദേവസ്വം ബോർഡിൽ ജോലി ലഭിക്കുമെന്നും വാഗ്ദാനം നൽകി ശ്രീതു പണം തട്ടിയതായി മൂന്നുപേർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവരിൽനിന്ന് ശനിയാഴ്ച പോലീസ് മൊഴിയെടുത്തു. പ്രദേശത്തെ സ്‌കൂളിലെ പിടിഎ അംഗങ്ങൾ ഉൾപ്പെടെ ഇവരുടെ കെണിയിൽപെട്ടതായാണ് പോലീസ് നൽകുന്ന വിവരം. ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തുന്നുണ്ട്. ഈ പണമെല്ലാം വീടുവച്ചു നൽകാനായി ജ്യോത്സ്യൻ ദേവീദാസന് കൈമാറിയെന്നാണ് ശ്രീതു പോലീസിനോട് പറഞ്ഞിരിക്കുന്നത്.

സഹോദരനൊപ്പം സ്കൂളിൽ പോകുന്നതിനിടെ പെൺകുട്ടിയെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി…!! സിസിടിവിയിലെ ദൃശ്യങ്ങളിലൂടെ രണ്ട് പോക്സോ കേസിൽ പ്രതിയായ സദ്ദാം ഹുസൈൻ പിടിയിൽ….

എന്നാൽ ശ്രീതുവിനെതിരെ ദേവീദാസനും മൊഴി നൽകി. ആറേഴു മാസം മു‍ൻപ് അവസാനമായി കാണുമ്പോൾ ഒപ്പമുണ്ടായിരുന്ന ഒരു പുരുഷനെ രണ്ടാം ഭർത്താവെന്നു പറഞ്ഞാണ് ശ്രീതു പരിചയപ്പെടുത്തിയത്. ആദ്യ ഭർത്താവുമായി പിരിഞ്ഞോ എന്ന ചോദ്യത്തിന് ഇല്ലെന്നും മറുപടി നൽകി. തന്റെ അനുഗ്രഹം ചോദിച്ചാണ് ശ്രീതു വന്നതെന്നും കുടുംബവുമായി സാമ്പത്തിക ഇടപാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ദേവീദാസൻ മൊഴി നൽകി. ദേവീദാസന്റെയും ശ്രീതുവിന്റെയും ബാങ്ക് വിവരങ്ങളും ഫോൺ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഫോൺ ശാസ്ത്രീയ പരിശോധന നടത്തുമെന്നും പോലീസ്.

20 കാരിയെ കൊല്ലാക്കൊല ചെയ്തിട്ടും നിയമത്തിന്റെ പഴുതുകൾ പ്രതിക്കനുകൂലം?… ക്രൂര പീഡനം സഹിക്കവയ്യാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ ഷാൾ അറുത്ത് താഴെയിട്ടതും പ്രതിക്കനുകൂലമോ? കൊലക്കുറ്റം ഒഴിവാക്കാൻ നിയമോപദേശം തേടി പോലീസ്

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026