BREAKING NEWS

ഓസ്ട്രേലിയ, ന്യൂസിലാൻഡ് തിയേറ്ററുകളിലും എമ്പുരാൻ തന്നെ രാജാവ്: പ്രീ റിലീസ് കളക്ഷനിൽ റെക്കോർഡ് നേട്ടം

· · 1 min read
Share: Copied!

കാൻബറ: എമ്പുരാന് ഓസ്ട്രേലിയയിലും വൻ വരവേൽപ്പ് നൽകാനൊരുങ്ങി ആരാധകർ. പ്രീ റിലീസ് കളക്ഷനിൽ ഓസ്ട്രേലിയയിലും ചിത്രം റെക്കോഡുകൾ തിരുത്തി മുന്നേറുകയാണ്. ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ റിലീസ് ചെയ്യുന്ന തിയറ്ററുകളുടെ എണ്ണത്തിലും ടിക്കറ്റ് വില്പനയിലും എമ്പുരാൻ തന്നെ രാജാവ്. എമ്പുരാൻ സർവകാല റെക്കോഡ് തിരുത്തി മുന്നേറുകയാണെന്ന് ചിത്രത്തിൻ്റെ ഓവർസീസ് വിതരണക്കാരായ സൈബർ സിസ്റ്റംസ് ഉടമ ജോൺ ഷിബു പറഞ്ഞു.

ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായി മുരളി ​ഗോപി തിരക്കഥയെഴുതി പൃഥിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിൽ മോഹൻലാൽ, പൃഥിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ തുടങ്ങിയവർക്ക് പുറമേ വിദേശ താരങ്ങളുൾപ്പെടെ അണിനിരക്കുണ്ട്. മലയാളത്തിൽ ഇതുവരെ കാണാത്ത തരത്തിൽ വമ്പൻ സാങ്കേതിക മികവും ദൃശ്യ വിസ്മയവുമായി വരുന്ന ചിത്രത്തിന്റെ ട്രെയിലർ ആരാധകർക്കിടയിൽ തരം​ഗം തീർത്തിരിക്കുകയാണ്. ഈ മാസം 27ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026