CINEMA

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ റെക്കോർഡ് തീർത്ത് എമ്പുരാൻ ,ആദ്യ മണിക്കൂറിൽ വിറ്റുപോയത് ഒരുലക്ഷത്തിനടുത്ത് ടിക്കറ്റുകൾ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യൻ സിനിമാ ചരിത്രത്തിൽ റെക്കോർഡ് തീർത്ത് എമ്പുരാൻ. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയിൽ ആദ്യ ഒരു മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രമായി ‘എമ്പുരാൻ’മാറി . ഒരുലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് ആദ്യ മണിക്കൂറിൽ വിറ്റുപോയത്.ഇതോടെ വിജയ്‌യുടെ ലിയോ, അല്ലു അർജുന്റെ പുഷ്പ 2 എന്നിവയുടെ റെക്കോർഡ് എമ്പുരാൻ തകർത്തെറിഞ്ഞു.മാർച്ച് 21 രാവിലെ ഒൻപത് മണിക്കാണ് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയുന്ന കാഴ്ചയാണ് കാണാനാകുന്നത്. പല തിയറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകൾ തീർന്ന അവസ്ഥയാണ്. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയും നിലച്ചുപോയ അവസ്ഥ ഉണ്ടായി.സകല കലക്‌ഷൻ റെക്കോർഡുകളും എമ്പുരാൻ തകർത്തെറിയുമെന്ന് ഇതോടെ ഏതാണ് ഉറപ്പായി കഴിഞ്ഞു. ഒട്ടുമിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എമ്പുരാൻ ആണ് ചാർട്ട് ചെയ്തിരിക്കുന്നത്. ആറു മണിക്കുള്ള ഫാൻസ് ഷോയുടെ ടിക്കറ്റുകൾ രണ്ടാഴ്ചയ്ക്കു മുമ്പേ തീർന്നിരുന്നു. മാർച്ച് 27നാണ് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തുന്നത്. ലോകം മുഴുവനുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമായി മാറുകയാണ് എമ്പുരാൻ.

BREAKING NEWS
’മുഖ്യമന്ത്രിയുടെ വൺമാൻ ഷോ; സത്യസന്ധരായ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്ന സമീപനമാണ് സർക്കാരിന്റേത്; ശ്രീറാം സാംബശിവ റാവു സത്യസന്ധനായ ഉദ്യോഗസ്ഥൻ, ചട്ടവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനില്ക്കാത്തതിനാലാണ് അദ്ദേഹത്തിനെതിരെ നടപടി എടുത്തത്’: വി.എൻ. വാസവൻ
09 Nov 2026
BREAKING NEWS
മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയത് നാടകം!! ഉമറും 17 കാരനും പഠിച്ച കള്ളന്മാർ, മുൻപും മോഷണക്കേസിൽ പെട്ടിട്ടുള്ളതിനാൽ തെളിവുകൾ നശിപ്പിക്കാൻ എളുപ്പം!! 17 കാരൻ അഭിറാമിനെ കൊലപ്പെടുത്തിയെങ്കിൽ അവൻ അതിനുള്ള ശിക്ഷ അനുഭവിക്കട്ടെ- വീട്ടിലുണ്ടായിരുന്നെന്ന് വരുത്തിതീർക്കാൻ കാമുകിക്ക് നിരന്തരം മെസേജ്, സിസിടിവിക്...
09 Nov 2026
BREAKING NEWS
മൂന്ന് മാസമായി കാണാമറയത്ത്; ചോക്ലിയിൽനിന്ന് കാണാതായ ശിവസൂര്യയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ്
09 Nov 2026
BREAKING NEWS
’പരാതിക്കാരിയുടെ കുടുംബ ഡോക്ടടറാണ് ഞാൻ, നല്ല സൗഹൃദം; ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചത്; മൂന്ന് കോടി ആവശ്യപ്പെട്ട് നടി ഭീഷണിപ്പെടുത്തി; ഫ്ലാറ്റിൽ കെട്ടിയിട്ട് നഗ്നനാക്കി വീഡിയോ പകർത്തി’: മുൻകൂർ ജാമ് ഹർജി നല്കി ഡോ. ജോൺസൺ കെ വർഗീസ്
09 Nov 2026