BREAKING NEWS

ട്രംപിനെ പരസ്യമായി വെല്ലുവിളിക്കാൻ പാടില്ലായിരുന്നു, ചെയ്തത് മണ്ടത്തരം, ഇലോൺ മസ്കിന് തെറ്റുപറ്റിയെന്ന് പിതാവ് എറോൾ മസ്ക്

· · 1 min read
Share: Copied!

സാൻഫ്രാൻസിസ്കോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള പരസ്യ വെല്ലുവിളി പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ഇലോൺ മസ്കിന്റെ പിതാവ് എറോൾ മസ്ക്. റഷ്യൻ തലസ്ഥാനമായ മോസ്കോ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ചുമാസമായി ട്രംപും മസ്കും കടുത്ത സമ്മർദത്തിലായിരുന്നുവെന്നും അവർക്ക് ഒരു ഇടവേള അനിവാര്യമാണെന്നും എറോൾ അഭിപ്രായപ്പെട്ടു. യുഎസ് പ്രസിഡന്റിനെ ഒരിക്കലും പരസ്യമായി വെല്ലുവിളിക്കാൻ പാടില്ലായിരുന്നു. അദ്ദേഹം ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ്. അതുകൊണ്ട് തന്നെ മസ്കിന്റെ ഭാഗത്തുനിന്നു ള്ള നീക്കത്തെ മണ്ടത്തരമെന്നാണ് എറോൾ വിശേഷിപ്പിച്ചത്.

ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ നിസാര മാണെന്നും അധികം വൈകാതെ ഇതെല്ലാം പരിഹരിക്കപ്പെടുമെ ന്നും അദ്ദേഹം വ്യക്ത മാക്കി.ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്നറിയപ്പെടുന്ന് ധനവി നിയോഗ ബിൽ അവതരിപ്പിച്ച തോടെയാണ് ട്രംപും മസ്കുമായു ള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായ ത്. ബിൽ ഫെഡറൽ കമ്മി വർ ധിപ്പിക്കുമെന്നാണ് മസ്ക് ചൂണ്ടി ക്കാട്ടുന്നത്.

പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇരുവരും തമ്മിലുള്ള വാക്പോ രും രൂക്ഷമായി. സർക്കാരിനുള്ള 100 മില്യൺ ഡോളറിന്റെ സംഭാ വനയും മസ്ക് മരവിപ്പിച്ചു. വരാനി രിക്കുന്ന ഇടക്കാല തെരഞ്ഞെടു പ്പിൽ മസ്ക് ഡെമോക്രാറ്റുകളെ പി ന്തുണച്ചേക്കുമെന്ന വാർത്ത പുറ ത്തുവന്നതോടെ കടുത്ത മുന്നറി യിപ്പുമായി ട്രംപ് രംഗത്തെത്തി.

BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026
BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026