BREAKING NEWS

വൈദ്യുതിവകുപ്പ് ഒരു കുരിശാണെന്നാണ് പലരും തന്നെ ഉപദേശിച്ചത്, എന്നാല്‍ ആ കുരിശിനെ താന്‍ പുഷ്പകിരീടമാക്കും- സണ്ണി ജോസഫ്

· · 1 min read
Share: Copied!

കൊച്ചി: വൈദ്യുതിവകുപ്പ് ഒരു കുരിശാണെന്ന് തന്നെ പലരും ഉപദേശിച്ചെന്നും ആ കുരിശിനെ പുഷ്പകിരീടമാക്കി മാറ്റാൻ ശ്രമിക്കുമെന്നും വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം എറണാകുളം ആശിർഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒരു നിമിഷം വൈദ്യുതി തടസ്സപ്പെട്ടാൽ ജനങ്ങൾക്ക് വലിയ പ്രയാസമാണ് നേരിടുന്നത്. അതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനങ്ങൾ നേരിടുന്ന ദുരിതം.

അവർ ഉത്കണ്ഠ പ്രകടിപ്പിക്കുമ്പോൾ അതിനെ പഴിപറയാനാകില്ല. ആന്ധ്രപ്രദേശ് അവരുടെ വൈദ്യുതി ഉപയോഗത്തിന്റെ 86 ശതമാനവും സ്വന്തമായിട്ടാണ് ഉത്പാദിപ്പിക്കുന്നത്. കേരളത്തിൽ ആവശ്യമായ ഉപഭോഗത്തിന്റെ 25 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ധാരാളം നദികളുണ്ടായിട്ടും നമുക്ക് പ്രയോജനപ്പെടുത്താനാകുന്നില്ല. ഇടുക്കി ജലവൈദ്യുതി പദ്ധതിക്ക് ശേഷം വലിയൊരു ജല വൈദ്യുതി പദ്ധതി ആരംഭിക്കുന്നതിന് കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എറണാകുളം ചീഫ് എൻജിനിയർ ടി. ബിജു വിശ്വം മോഡറേറ്ററായി. മുൻ പ്ലാനിങ് ബോർഡ് മെംബർ ഡോ. രവിരാമൻ, ഇ.എം.സി. ഡയറക്ടർ ഹരികുമാർ, കെ.എസ്.ഇ.ബി.ഒ.എഫ്. ജനറൽ സെക്രട്ടറി എം.ജി. അനന്തകൃഷ്ണൻ, വർക്കിങ് പ്രസിഡന്റ് ജി. ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

വനിത കൺവെൻഷൻ കേരള മഹിളാ സംഘം സെക്രട്ടറി പി. വസന്തം ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി.ഒ.എഫ്. പ്രസിഡന്റ് ടി.എസ്. സജിതകുമാരി അധ്യക്ഷയായി. വനിതാ കമ്മിഷൻ അംഗം ഇന്ദിര രവീന്ദ്രൻ മുഖ്യാതിഥിയായി. എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി, എം.കെ. ഷീജ, കവിത രാജൻ, ഇ.പി. മായ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പൂർവകാല നേതാക്കളെ ആദരിച്ചു. സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് നടത്തിയ പ്രബന്ധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണവും നടത്തി. ശനിയാഴ്ച രാവിലെ ഒൻപതിന് പ്രതിനിധി സമ്മേളനം സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026