BREAKING NEWS

‘ഞാനെ ഇവിടെ ചവിട്ടിയാലുണ്ടല്ലോ പിന്നെ എണീറ്റു പോകണമെങ്കിൽ എന്നോട് ചോദിക്കേണ്ടി വരും’…വൃദ്ധമാതാവിനുനേരെ മകന്റെ ക്രൂരമർദനം; പലപ്പോടും മകനെ പേടിച്ച് കഴിഞ്ഞിരുന്നത് റോഡ് വക്കത്തും അയൽവീടുകളിലും!! മകനെതിരെ പരാതി നൽകാൻ തയ്യാറാകാതെ അമ്മ

· · 1 min read
Share: Copied!

കോതമംഗലം: കോതമംഗലത്ത് വൃദ്ധയായ മാതാവിനു നേരെ മകന്റെ ക്രൂര മർദനം. പോത്താനിക്കാട് സ്വദേശിയായ പൊന്നമ്മയ്ക്കാണ് മകൻ കുട്ടായിയുടെ മർദനമേറ്റത്. മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ‘ഞാനെ ഇവിടെ ചവിട്ടിയാലുണ്ടല്ലോ പിന്നെ എണീറ്റു പോകണമെങ്കിൽ എന്നോട് ചോദിക്കേണ്ടി വരും’…എന്നു പറഞ്ഞു കൊണ്ട് അമ്മയുടെ കാല് രണ്ടും പൊക്കി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

അമ്മയെ കുട്ടായി സ്ഥിരമായി മർദിക്കാറുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് നാട്ടുകാർ പെോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു. എന്നാൽ മകനെ സംരക്ഷിക്കുന്ന നിലപാടാണ് അമ്മ സ്വീകരിച്ചത്. രാത്രികാലങ്ങളിൽ മർദനത്തിൽ നിന്ന് രക്ഷപ്പെടാൻ പൊന്നമ്മ അയൽവീടുകളിലും റോഡ് വക്കുകകളിലും അഭയം തേടാറുണ്ടെന്നും നാട്ടുകാർ പറയുന്നു.

മകനെതിരെ പരാതി നൽകാൻ അമ്മ തയ്യാറാകാത്തതിനാൽ പോലീസ് നിലവിൽ കേസെടുത്തിട്ടില്ല. എന്നാൽ, ദൃശ്യങ്ങൾ തെളിവായി പുറത്തുവന്ന സാഹചര്യത്തിൽ നിയമനടപടികളുടെ സാധ്യതകൾ പോലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ നാട്ടുകാരും പോലീസും ഇടപെട്ട് പൊന്നമ്മയെ പ്രദേശത്തെ സ്നേഹഭവനത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

കൊല്ലം അഞ്ചാലുംമൂട് കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തു, ആക്രമണം നടത്തിയത് എസ്എഫ്ഐയും ഡിവൈഎഫ്ഐയുമെന്ന് ആരോപണം

BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026