BREAKING NEWS

കണ്ടോ കണ്ടോ സ്വര്‍ണ്ണ കപ്പ്……. കപ്പ് കാണാനില്ലെന്ന ആരോപണത്തില്‍ വി ശിവന്‍കുട്ടിക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാന കായിക മേളയിലെ സ്വര്‍ണ്ണ കപ്പ് കാണാനില്ലെന്ന ആരോപണത്തില്‍ വി. ശിവന്‍കുട്ടിക്ക് മറുപടിയുമായി പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. ‘കണ്ടോ കണ്ടോ സ്വര്‍ണ്ണ കപ്പ്…’ എന്ന വാചകത്തോടെ ഫേസ്ബുക്കിലാണ് മന്ത്രി പ്രതികരിച്ചത്. സംസ്ഥാന കായിക മേളയുടെ സ്വര്‍ണ്ണ കപ്പ് ഘോഷയാത്രക്ക് തുടക്കം കുറിച്ച ചിത്രത്തോടൊപ്പമാണ് മന്ത്രിയുടെ പോസ്റ്റ്. കായികമേളക്കായി പ്രഖ്യാപിച്ച സ്വര്‍ണ്ണ കപ്പും പതാകയും കാണാനില്ലെന്നും മേള പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു എന്നുമായിരുന്നു ശിവന്‍കുട്ടിയുടെ ആരോപണം.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ കപ്പ് നിലവിലെ കായികമേളയില്‍ എവിടെയെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കഴിഞ്ഞ തവണ നിയമസഭയിലാണ് സ്വര്‍ണ്ണ കപ്പ് സമര്‍പ്പിച്ചിരുന്നത്. നിലവില്‍ അത് പുറത്തെടുക്കാത്തതില്‍ അഴിമതി സംശയിക്കുന്നു. മേളയുടെ നടത്തിപ്പില്‍ അനാസ്ഥയുണ്ടെന്നും ശിവൻകുട്ടി ആരോപിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് മന്ത്രി ഷംസുദ്ദീന്‍ തന്നെ ആരോപണത്തില്‍ മറുപടി നല്‍കിയിരിക്കുന്നത്. കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന കായിക മേളയുടെ സ്വര്‍ണ്ണ കപ്പ് ഘോഷയാത്ര ഇന്ന് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു. ഈ മാസം 25ന് കോഴിക്കോട് മുക്കത്ത് മേള കൊടിയേറും. ‘കുട്ടു ആന’യാണ് കായിക മേളയുടെ ഭാഗ്യചിഹ്നം. രാജ്യാന്തര നിലവാരത്തില്‍ നിര്‍മിച്ച എന്‍ഐടി സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടുമാണ് മേളയുടെ പ്രധാന വേദി. നഗരത്തിനകത്തെ മറ്റു 10 മൈതാനങ്ങളും വേദിയാകും. അയ്യായിരത്തോളം കായികതാരങ്ങളാണ് മേളയില്‍ പങ്കെടുക്കുക.

BREAKING NEWS
കഞ്ചാവും വലിക്കാനുള്ള ഫുൾസെറ്റപ്പുമായി വനിതാ ഡോക്ടർക്കൊപ്പം ഹോട്ടലിൽ മുറിയെടുത്തു, നട്ടപ്പാതിരായ്ക്ക് റൂമിൽക്കിടന്ന് അടിപിടി, വനിതാ ഡോക്ടറുടെ നിലവിളി കേട്ട് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനുനേരെ അസഭ്യ വർഷം, പിന്നാലെ മർദനം!! യുവ ഡോക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, വനിതാ ഡോക്ടറെ അറസ്റ്റ് ...
22 Oct 2026
BREAKING NEWS
' ഈ കേസിലല്ലാ, ഏതുകേസിലായാലും ഇഡി പറഞ്ഞാലുടൻ ഞങ്ങൾ നടപടി സ്വീകരിക്കില്ല... ചാടിക്കേറി നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ സർക്കാരിന് തലയിൽ മുണ്ടിട്ട് പോകേണ്ട അവസ്ഥയുണ്ടായേനെ... രാഷ്ട്രീയം വേറെ ഗവൺമെന്റ് നടപടികൾ വേറെ...  ഹൈക്കോടതി പറഞ്ഞു, കേസെടുത്തു'-  കെ മുരളീധരൻ
22 Oct 2026
BREAKING NEWS
ഒരു കരയിൽനിന്ന് മറുകരയിൽ എത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്നു നടക്കേണ്ടതില്ല, അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല, നീതി വൈകും, പക്ഷെ സത്യത്തിന്റെ ശബ്ദം ഒരിക്കലും മങ്ങില്ല, സിപിഎമ്മുമായി അകന്ന് പി പി ദിവ്യ??
22 Oct 2026
BREAKING NEWS
കനത്ത മൂടൽ മഞ്ഞിൽ റോഡ് കാണാനായില്ല, സിദ്ധാപുരിൽ കാർ തടാകത്തിലേക്കു മറിഞ്ഞ് 4 വയസുകാരിയടക്കം ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം, മരണവിവരം നാട്ടുകാർ അറിഞ്ഞത് കാർ തടാകത്തിൽ കണ്ടെത്തിയത് പിറ്റേദിവസം, അപകടം ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ
22 Oct 2026