BREAKING NEWS

വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കവുമായ് ഇ.ഡി; അക്കൗണ്ടിലുണ്ടായിരുന്ന പണം മരവിപ്പിച്ചിരുന്നു; സി.എം.ആർ.എൽ. കമ്പനിയുടെ ചില സ്വത്തുക്കളും കണ്ടുകെട്ടാൻ സാധ്യത

· · 1 min read
Share: Copied!

കൊച്ചി: സി.എം.ആർ.എൽ.–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വേഗത്തിലാക്കി. ഇതിനായുള്ള നടപടിക്രമങ്ങൾ കൊച്ചി ഇ.ഡി. ഓഫീസിൽ അവസാനഘട്ടത്തിലാണെന്നാണ് വിവരം. കേസിൽ ഉൾപ്പെട്ട സി.എം.ആർ.എൽ. കമ്പനിയുടെ ചില സ്വത്തുക്കളും കണ്ടുകെട്ടാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.

ഈ മാസാദ്യം ഇ.ഡി. ഉദ്യോഗസ്ഥർ കണ്ണൂരിലെ പിണറായി, പാതിരിയാട് വില്ലേജുകളിൽ പരിശോധന നടത്തിയിരുന്നു. പിണറായി–പാറപ്രം റോഡിൽ വീണാ വിജയന്റെ പേരിലുള്ളതായി കരുതുന്ന 80 സെന്റ് സ്ഥലവും, പാതിരിയാട് വില്ലേജിൽ പിണറായി വിജയന്റെ വീടിനോട് ചേർന്നുള്ള സ്ഥലവും ഉദ്യോഗസ്ഥർ പരിശോധിച്ചു. നേരത്തെ വീണാ വിജയന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന ഏകദേശം ഒന്നര ലക്ഷം രൂപയും ഇ.ഡി. മരവിപ്പിച്ചിരുന്നു.

2019-ൽ സി.എം.ആർ.എൽ. കമ്പനിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ഏകദേശം 130 കോടി രൂപയുടെ വ്യാജ ചെലവുകൾ കണ്ടെത്തിയിരുന്നു. ഇതിൽ എക്സാലോജിക് കമ്പനിക്ക് ഐ.ടി. കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ നൽകിയതായി പറയുന്ന 2.78 കോടി രൂപയും ഉൾപ്പെട്ടിരുന്നു.

കേസിൽ അന്വേഷണം വേഗത്തിലാക്കാനും തുടർ നിയമനടപടികൾ ശക്തമാക്കാനും ഇ.ഡി. ദക്ഷിണമേഖലാ സ്‌പെഷ്യൽ ഡയറക്ടർ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇതോടൊപ്പം കേരളത്തിലെ അവയവക്കച്ചവട കേസിലും കർശന നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചതായാണ് വിവരം.

‘രണ്ടോ മൂന്നോ ദിവസം തരാം; അതിനുള്ളിൽ നിർത്തിക്കോ; ഇല്ലെങ്കിൽ സകലതും നശിപ്പിക്കും’; അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം; ‘രണ്ടോ മൂന്നോ ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണം, ഇല്ലെങ്കിൽ സമ്പൂർണ നാശത്തിന് തയ്യാറെടുത്തോ’; ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ചു

BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026