BREAKING NEWS

‘ഇ.ഡിയെ ഭയന്ന് നിൽക്കാനല്ല പാർട്ടി പഠിപ്പിച്ചത്; കമ്മ്യൂണിസ്റ്റ്കാർക്ക് ആ പേടിയില്ല; സത്യം ജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്’; മുഹമ്മദ് റിയാസ്

· · 1 min read
Share: Copied!

കോഴിക്കോട്∙ സി.എം.ആർ.എൽ–എക്‌സാലോജിക് കേസിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയതിന് പിന്നാലെ ഇ.ഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. തന്റെ പേര് പറയാൻ സുഹൃത്തിനെ ഇ.ഡി നിർബന്ധിച്ചെന്നും പേര് പറഞ്ഞില്ലെങ്കിൽ മകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റിയാസ് ആരോപിച്ചു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

പിണറായി വിജയന്റെയും വീണ വിജയന്റെയും തന്റെ പേരും പറയാൻ സുഹൃത്തിനോട് ആവശ്യപ്പെട്ടെന്നും റിയാസ് പറഞ്ഞു. ഇതിന് വഴങ്ങാതായതോടെ 22 വയസ്സുള്ള മകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മകളുടെ പേര് ഉൾപ്പെടെയുള്ള കാര്യങ്ങൾ ടൈപ്പ് ചെയ്ത് ഒപ്പിടീച്ചെന്നും റിയാസ് ആരോപിച്ചു. മാനസികമായി തകർന്ന സുഹൃത്ത് പിറ്റേദിവസം തന്നെ ഇ.ഡിക്ക് കത്തെഴുതി കാര്യങ്ങൾ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഇ.ഡിയെ ഭയന്ന് നിൽക്കാനല്ല പാർട്ടി പഠിപ്പിച്ചതെന്നും സത്യം ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും റിയാസ് വ്യക്തമാക്കി. ഭാര്യ വീണ വിജയനെ ഇ.ഡി ഏറെക്കാലമായി വേട്ടയാടുകയാണെന്നും റിയാസ് ആരോപിച്ചു.

വീണ വിജയനും സി.എം.ആർ.എല്ലും തമ്മിലുള്ളത് നിയമപരമായ പണമിടപാടാണെന്നും സേവനം നൽകിയതിനാണ് പ്രതിഫലം വാങ്ങിയതെന്നും റിയാസ് പറഞ്ഞു. നികുതിയും ജിഎസ്ടിയും അടച്ചാണ് പണം വാങ്ങിയത്. സേവനം നൽകാതെയാണ് വീണ പണം വാങ്ങിയതെന്ന വാദം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

വണ്ടിക്കൂലിക്ക് 200 രൂപ നല്‍കി മാനസിക രോഗിയെ പറഞ്ഞയച്ചു, നടപടി കുടുംബത്തെ അറിയിക്കാതെ, ദിവസങ്ങളോളം തിരഞ്ഞിട്ടും സഹോദരനെ കണ്ടെത്താനായില്ലെന്ന് യുവതി, പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ച

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ; ഒളിവിൽ പോയ പ്രതി പിടിയിൽ
25 Oct 2026