BREAKING NEWS

പിണറായി വിജയന് കുടുക്ക്? സമൻസ് ഉടൻ നല്കും; വീണയുടെ ഐഫോണും ചുവന്ന ഡയറിയും നിർണായക തെളിവെന്ന് ഇ.ഡി; കൂടുതൽ സ്വത്ത് കണ്ടുകെട്ടാൻ നീക്കം

· · 1 min read
Share: Copied!

കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ടി. വീണയുടെ ഐഫോൺ, ചുവന്ന പുറംചട്ടയുള്ള ഡയറി, കുറിപ്പുകളുള്ള രേഖകൾ എന്നിവ അന്വേഷണത്തിലെ നിർണായക തെളിവുകളാണെന്ന് ഇ.ഡി. റിപ്പോർട്ട്. ഇവയുടെ അടിസ്ഥാനത്തിൽ ബാങ്ക് നിക്ഷേപങ്ങൾക്ക് പുറമെ കൂടുതൽ സ്വത്തുക്കളും കണ്ടുകെട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മേയ് 27-ന് വീണയുടെ വസതിയിൽ നടത്തിയ പരിശോധനയിലാണ് ഐഫോണും ഡയറിയും ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തത്. ഡയറിയിലെ ആദ്യ ഒമ്പത് പേജുകളിൽ കേസുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളുണ്ടെന്നും ഐഫോണിൽ നിന്ന് സാമ്പത്തിക ഇടപാടുകളും ഇമെയിൽ ആശയവിനിമയങ്ങളും സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായും അന്വേഷണസംഘം വ്യക്തമാക്കുന്നു.

സി.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്ത നൽകിയ മൊഴിയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയനുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ടി. വീണയുടെ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് പണം നൽകിയതെന്നും കമ്പനിയുടെ സേവനം ലഭിച്ചിട്ടില്ലെന്നുമാണ് കർത്തയുടെ മൊഴി. സേവനം നൽകിയിട്ടില്ലെന്ന കാര്യം വീണയും മൊഴിയിൽ ശരിവച്ചിട്ടുണ്ടെന്നാണ് ഇ.ഡി.യുടെ റിപ്പോർട്ടിലുള്ളത്.

സോഫ്റ്റ്‌വെയർ സേവനങ്ങളുടെ പേരിൽ എക്സാലോജിക്കിന് ₹2.78 കോടി നൽകിയെന്നും, പിന്നീട് അതേ ജോലിക്കായി മറ്റൊരു ഐ.ടി. സ്ഥാപനത്തെ കുറഞ്ഞ ചെലവിൽ നിയോഗിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. എക്സാലോജിക്കിന്റെ അക്കൗണ്ടിലുണ്ടായിരുന്ന ₹27,585, ലാക്കർ ഇന്ത്യ കോർപറേഷന്റെ ₹15.57 ലക്ഷം, ടി. വീണയുടെ വ്യക്തിഗത അക്കൗണ്ടിലെ ₹1.37 ലക്ഷം എന്നിവ അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സി.എം.ആർ.എല്ലിൽ നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കമ്പനിയുടെയും ഡയറക്ടർമാരുടെയും മറ്റ് പ്രതികളുടെയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ചിട്ടുണ്ട്. സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ പരിഗണനയിലാണെന്നും, ടി. വീണ ഉൾപ്പെടെയുള്ളവർക്ക് വിശദീകരണം നൽകാൻ അവസരം ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

BREAKING NEWS
14കാരിയെ ലഹരി നല്‍കി പീഡിപ്പിച്ചു, വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും പണവും തട്ടിയെടുത്തു, കുഴല്‍പ്പണ ഇടപാടിന് മറയാക്കി, പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
25 Oct 2026
BREAKING NEWS
ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം, കാറോടിച്ചിരുന്നത് അമിത വേഗത്തില്‍, 17 കാരന്‍ കസ്റ്റഡിയില്‍
25 Oct 2026
BREAKING NEWS
“സർ ഞങ്ങളുടെ മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കമ്പത്താണെന്ന് മാത്രം അറിയാം എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവൻ മരിച്ചുപോകും; രക്ഷിക്കണം“- ആ കണ്ണുനീരിന് ഒന്നരമണിക്കൂറിനുള്ളിൽ പരിഹാരം കണ്ടെത്തി പോലീസ്; യുവാവിന് പുതു ജന്മം
25 Oct 2026
BREAKING NEWS
“സി.പി.എം. തേഞ്ഞുതേഞ്ഞ്‌ ഇല്ലാതാവുകയാണ്; മണ്ണാർക്കാട്ട് എന്റെ സ്വാധീനം ഓരോ മണൽത്തരിയിലുമുണ്ട്. അതില്ലാതാക്കാൻ സി.പി.എമ്മിലെ പുതിയ വേതാളങ്ങൾക്കാവില്ല; എന്നെ തെറിപറഞ്ഞതുകൊണ്ട് നിങ്ങൾ രക്ഷപ്പെടുമോ?“- പി.കെ ശശി
25 Oct 2026