BUSINESS

ഈസ്റ്റേൺ ‘സൂപ്പർ കാശ്മീരി ചില്ലി പൗഡർ’ പുറത്തിറക്കി: കേരള വിഭവങ്ങൾക്ക് ഇനി നിറവും മണവും ഒറ്റ പാക്കിൽ!

· · 1 min read
Share: Copied!

കൊച്ചി: പ്രമുഖ ഇന്ത്യൻ മസാല വിപണന കമ്പനിയായ ഈസ്റ്റേൺ, കേരളത്തിലെ ഉപഭോക്താക്കൾക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഉൽപ്പന്നമായ ‘സൂപ്പർ കാശ്മീരി ചില്ലി പൗഡർ’ പുറത്തിറക്കി. ചുവന്ന മീൻ കറി, ഫിഷ് ഫ്രൈ, തന്തൂരി തുടങ്ങിയ വിഭവങ്ങൾക്ക് ആകർഷകമായ നിറവും എന്നാൽ എരിവ് കുറഞ്ഞതുമായ മുളകുപൊടിക്ക് കേരളത്തിലെ ഉപഭോക്താക്കൾക്കിടയിൽ വലിയ ആവശ്യകതയുണ്ട്. പലപ്പോഴും മീൻ കറികൾക്ക് നിറവും രുചിയും എരിവും ലഭിക്കാൻ വിവിധതരം മുളകുപൊടികൾ കൂട്ടിക്കലർത്തേണ്ടി വരുന്നത് സാധാരണമാണ്. ഈ വെല്ലുവിളിക്ക് ഒരു പരിഹാരമെന്നോണം, ഈസ്റ്റേൺ ‘സൂപ്പർ കാശ്മീരി ചില്ലി പൗഡർ’ ഒറ്റ പാക്കിൽ ഈ ആവശ്യങ്ങൾ നിറവേറ്റുന്നു. കേരളത്തിലെ വിഭവങ്ങൾക്ക് നിറവും രുചിയും ഒരുപോലെ വർദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ, ഉയർന്ന നിറവും കുറഞ്ഞ എരിവുമുള്ള ബ്യാദഗി മുളകുകൾ ശ്രദ്ധാപൂർവ്വം ചേർത്താണ് ഈ പുതിയ ഉൽപ്പന്നം തയ്യാറാക്കിയിരിക്കുന്നത്. പ്രാദേശിക രുചികളെക്കുറിച്ചുള്ള ഈസ്റ്റേണിന്റെ ആഴത്തിലുള്ള അറിവും മസാല രംഗത്തെ നൂതന സമീപനവുമാണ് ഈ ഉൽപ്പന്നത്തിലൂടെ വ്യക്തമാകുന്നത്.

ദശാബ്ദങ്ങളായി കേരളത്തിലെ അടുക്കളകളിൽ ഈസ്റ്റേൺ ഒരു നിറസാന്നിധ്യമാണ്. സംസ്ഥാനത്തെ പാചകരീതികളെക്കുറിച്ചുള്ള ഞങ്ങളുടെ ആഴത്തിലുള്ള അറിവാണ് ഈ ഉൽപ്പന്നത്തിന്റെ പിറവിക്ക് പിന്നിൽ. ചുവന്ന മീൻ കറി പോലുള്ള വിഭവങ്ങൾക്ക് മികച്ച നിറവും കുറഞ്ഞ എരിവും ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി പ്രത്യേകമായി ഒരുക്കിയതാണ് ‘സൂപ്പർ കാശ്മീരി ചില്ലി പൗഡർ’. പല മുളകുകൾ കൂട്ടിക്കലർത്തുന്ന ബുദ്ധിമുട്ടില്ലാതെ, ഒറ്റ പാക്കിൽ ഈ ആവശ്യം നിറവേറ്റാൻ ഇതിലൂടെ സാധിക്കുമെന്ന് ഈസ്റ്റേൺ സി ഇ ഓ ഗിരീഷ് നായർ പറഞ്ഞു.

ഈസ്റ്റേൺ ‘സൂപ്പർ കാശ്മീരി ചില്ലി പൗഡർ’ 100 ഗ്രാം പാക്കിന് 58.50 രൂപയ്ക്കും, 250 ഗ്രാം പാക്കിന് 146 രൂപയ്ക്കും കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലെറ്റുകളിൽ ലഭ്യമാകും.

BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026