ന്യുഡൽഹി: ഡൽഹിയിലെ രഘുബീർ നഗറിൽ റെസിഡൻഷ്യൽ കെട്ടിടത്തിൽ ഇലട്രിക് ഓട്ടൊയുടെ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. കെട്ടിടത്തിന് പുറത്ത് ചാർജ് ചെയ്യാൻ വച്ചിരുന്ന ഇലക്ട്രിക് ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. കെട്ടിട ഉടമ മൊഹമ്മദ് നസീബിൻറെ മകൻ സുഫൈദ് (17), സഹോദരൻ മൊഹമ്മദ് സമിദ് (38) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവമുണ്ടായത്.
അപകത്തിൽ നാല് നില കെട്ടിടത്തിൻറെ ഒന്നാം നിലയിലെ വീട്ടുപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. കെട്ടിടത്തിൻറെ താഴത്തെ നിലയിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന ഇലക്ട്രിക് ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയെത്തുന്നതിന് മുൻപ് തന്നെ പരുക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ അഞ്ചരയോടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






