BREAKING NEWS

പ്രധാനമന്ത്രി നരേന്ദ്ര മോദി ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ മൗനം പാലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; കോടതിയെ സമീപിക്കാൻ ഇടത് നീക്കം

· · 1 min read
Share: Copied!

ന്യൂഡൽഹി: വനിത സംവരണ ഭേദഗതി ബില്ല് പാര്‍ലമെന്‍റില്‍ പാരാജയപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് നടത്തിയ അഭിസംബോധനക്കെതിരെ നൽകിയ പരാതിയിൽ തീരുമാനം എടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. പരാതിയിൽ എന്തെങ്കിലും പ്രതികരണം കിട്ടിയിട്ടില്ലെന്ന് ഇടതു നേതാക്കൾ വ്യക്തമാക്കി. ബംഗാളിലും തമിഴ്നാട്ടിലുമൊക്കെ തെരെ‍ഞ്ഞെടുപ്പ് നടക്കുന്നതിനാൽ ആണ് കേന്ദ്രം ബിൽ ച‍ർച്ചയാക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ഇടത് നേതാക്കളുടെ നീക്കം.

മോദിയുടേത് നേരത്തെ തയ്യാറാക്കിയ പ്രസംഗമായിരുന്നുവെന്നും, നാടകത്തിന്‍റെ അവസാനമാണ് പ്രസംഗമെന്നും ആരോപിച്ച് പ്രധാനമന്ത്രിക്കെതിരെ പി സന്തോഷ് കുമാർ എംപി, കോൺഗ്രസ് നേതാവ് അനിൽ അക്കര തുടങ്ങിയവരാണ് തെരഞ്ഞെടുപ്പ‌് കമ്മീഷന് പരാതി നല്കിയത്. പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെ തുടർ അനിൽ അക്കര തെരഞ്ഞെടുപ്പ് കമ്മീഷന് റിമൈൻഡർ അയച്ചു. നിരവധി പരാതികൾ ഇക്കാര്യത്തിൽ ഉണ്ടായിട്ടും കമ്മീഷൻ തുടർനടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ഓർമ്മപ്പെടുത്തൽ കത്ത് അനിൽ അക്കര അയച്ചത്.

ഔദ്യോഗിക മാധ്യമങ്ങൾ ദുര്യുപയോഗം ചെയ്താണ് പ്രസംഗം നടത്തിയതെന്നും പ്രധാനമന്ത്രിയുടേത് ഗുരുതര പെരുമാറ്റ ചട്ട ലംഘനമാണെന്നാണ് പരാതി. അന്വേഷണം നടത്തി ആവശ്യമായ നടപടി എടുക്കണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് അയച്ച പരാതിയില്‍ പി സന്തോഷ് കുമാർ എംപി ആവശ്യപ്പെട്ടത്. അതേസമയം പ്രതിപക്ഷത്തെ വിമർശിക്കാൻ യുപി സർക്കാർ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. ഏപ്രിൽ 30ന് ഒറ്റ ദിവസത്തെ സമ്മേളനം നേർന്ന് ‘വനിത ശാക്തീകരണം’ ചർച്ച ചെയ്യാനാണ് യുപി സർക്കാരിന്‍റെ നീക്കം.

രാത്രിയിൽ അമ്മയ്ക്കൊപ്പം കിണറ്റുകരയിൽ നിന്ന് കുളിക്കുകയായിരുന്ന നാലുവയസുകാരനെ തെരുവുനായ കടിച്ചുകീറി, തലയിലും ദേഹത്തും പല്ലുകൾ ആഴ്ന്നിറങ്ങിയ മുറിവുകൾ, നായയുടെ പിടിയിൽ നിന്നും നിന്നും കുഞ്ഞിനെ മോചിപ്പിച്ചത് കരച്ചിൽ കേട്ട് ഓടിക്കൂടിയ പരിസരവാസികൾ, പിന്നാലെ നായ ചത്ത നിലയിൽ, മറ്റ് രണ്ട് പേർക്കുകൂടി നായയുടെ കടിയേറ്റു

BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026
BREAKING NEWS
"പാതിരാത്രിയിൽ ഒരു ചെറുക്കൻ ലൈസൻസില്ലാതെ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗീയ വിഷവൃദ്ധകളേയും ഇപ്പോൾ കാണാനില്ല", മക്കളെ കേസിൽനിന്ന് ഊരിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് അപ്പന്മാരും ഉപ്പമാരും, കൊല്ലപ്പെട്ട മനുഷ്യന്റെ ശരീരം കുടുംബത്തിലെത്തും മുമ്പ് മുന്തിയവന്റെ മകന് സ്റ്റേഷൻ ജാമ്യം കിട്ടി, വിമര്‍ശനവ...
26 Oct 2026
BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026