BREAKING NEWS

കൊലക്കേസ് പ്രതി, കൂടാതെ പോലീസിനു നേരെ ബോംബെറിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ 20 വർഷത്തെ തടവുശിക്ഷ, ജയിൽപ്പുള്ളിയെ പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് ട്ര​ഷ​റ​ർ ആക്കി ഡിവൈഎഫ്ഐ!! സ​മ്മേ​ള​ന ന​ഗ​രി​യി​ൽ നി​ഷാ​ദി​ൻറെ​യും, ന​ന്ദ​കു​മാ​റി​ൻറെ​യും ക​ത്തു​കൾ വാ​യി​ച്ച​തും വിവാദത്തിൽ

· · 1 min read
Share: Copied!

പ​യ്യ​ന്നൂ​ർ: ഡി​വൈ​എ​ഫ്ഐ പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് സ​മ്മേ​ള​ന​ത്തി​ലെ പു​തി​യ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് വ​ൻ വി​വാ​ദ​ത്തി​ലേ​ക്ക് നീങ്ങുന്നു. പോ​ലീ​സി​നെ ബോം​ബെ​റി​ഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേ​സി​ൽ നി​ല​വി​ൽ 20 വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ച്ചു ജ​യി​ലി​ൽ ക​ഴി​യു​ന്ന ടി.​സി.​വി. ന​ന്ദ​കു​മാ​റി​നെ​ സം​ഘ​ട​ന​യു​ടെ പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് ട്ര​ഷ​റ​ർ എ​ന്ന സു​പ്ര​ധാ​ന പ​ദ​വി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​താണ് വിവാദത്തിന് കാരണം. പോലീസിനെ ബോംബെറിഞ്ഞതു കൂടാതെ കൊ​ല​ക്കേ​സി​ലും പ്ര​തി​യാ​യ ന​ന്ദ​കു​മാ​ർ ക​ഴി​ഞ്ഞ ത​വ​ണ ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ജോ​യിൻറ് സെ​ക്ര​ട്ട​റി ആ​യി​രു​ന്നു.

അതുപോലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തി​ന് പു​റ​മേ, സ​മ്മേ​ള​ന ന​ഗ​രി​യി​ൽ ഇ​വ​രു​ടെ ജ​യി​ൽ സ​ന്ദേ​ശ​ങ്ങ​ൾ വാ​യി​ച്ച​തും വ​ലി​യ രീ​തി​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യും ച​ർ​ച്ച​യാ​വു​ക​യും ചെ​യ്തു. ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി വി.​കെ. നി​ഷാ​ദി​ൻറെ​യും, പു​തി​യ ട്ര​ഷ​റ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടി.​സി.​വി. ന​ന്ദ​കു​മാ​റി​ൻറെ​യും ക​ത്തു​ക​ളാ​ണ് സ​മ്മേ​ള​ന​ത്തി​ൽ വാ​യി​ച്ച​ത്.

അതേസമയം പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ത​ട​വു​ശി​ക്ഷ ല​ഭി​ച്ച് ജ​യി​ലി​ൽ ക​ഴി​യു​ന്ന ഒ​രാ​ളെ, ട്ര​ഷ​റ​ർ പോ​ലു​ള്ള ഒ​രു പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ലേ​ക്ക് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്ത​ത് ഡി​വൈ​എ​ഫ്ഐ സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ ത​ന്നെ വ​ലി​യ അ​സം​തൃ​പ്തി​ക്കും രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കും വ​ഴി​വെ​ച്ചി​ട്ടു​ണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടകൾ വ്യക്തമാക്കുന്നത്.

 

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026