BREAKING NEWS

ബാബറി മസ്ജിദ് നിർമ്മിച്ചത് ക്ഷേത്രം പൊളിച്ച്, ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയതായി ആർക്കിയോളജിക്കൽ സർവ്വെ റിപ്പോർട്ട് ഉണ്ട് !! ഒരിക്കൽ പറഞ്ഞ സ്വന്തം വിധിക്ക് വിരുദ്ധമായി സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ്

· · 1 min read
Share: Copied!

ന്യൂഡൽഹി: അയോധ്യ വിധിയിൽ വിവാദ പരാമർശവുമായി സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രം​ഗത്ത്. മുൻപ് തെളിവില്ലെന്നു പറഞ്ഞ സുപ്രിംകോടതി വിധിയാണ് ഇപ്പോൾ മാറ്റിപ്പറഞ്ഞിരിക്കുന്നത്. ക്ഷേത്രം പൊളിച്ചാണ് ബാബറി മസ്ജിദ് നിർമ്മിച്ചതെന്ന വാദത്തെ ന്യായീകരിച്ചാണ് ചന്ദ്രചൂഡിൻറെ ഇപ്പോഴുള്ള അഭിപ്രായ പ്രകടനം.

ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിർമ്മിച്ചതെന്നതിന് തെളിവില്ല എന്നായിരുന്നു സുപ്രീംകോടതി വിധി. ഈ വിധി പറഞ്ഞ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായാണ് ഇപ്പോൾ ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് പൊളിച്ചതെന്ന വാദവുമായി ചന്ദ്രചൂഡ് രംഗത്തെത്തിയത്.

മാത്രമല്ല ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയതായി ആർക്കിയോളജിക്കൽ സർവ്വെ റിപ്പോർട്ട് ഉണ്ടെന്നാണ് ചന്ദ്രചൂഡിന്റെ പുതിയ അവകാശവാദം. ന്യൂസ് ലോണ്ട്‌റിക്ക് നൽകിയ അഭിമുഖത്തിലാണ് ചന്ദചൂഡിന്റെ ഈ വിവാദ പരാമർശം. ചരിത്രം മറന്നോയെന്നും നമ്മുടെ മുന്നിൽ ആർക്കിയോളജിക്കൽ തെളിവ് ഉണ്ടാകുമ്പോൾ എങ്ങനെ കണ്ണടയ്ക്കുമെന്നും ചന്ദ്രചൂഡ് അഭിമുഖത്തിൽ ചോദിക്കുന്നു.

‘നിങ്ങൾ നിങ്ങൾക്ക് ആവശ്യമുള്ള ചരിത്രം മാത്രമാണ് എടുക്കുന്നത്. ആർക്കിയോളജിക്കൽ റിപ്പോർട്ടിൽ തെളിവുണ്ട്. വിധിയെ വിമർശിക്കുന്നവർ പള്ളിയുടെ ചരിത്രം മറക്കുകയാണ്. ചരിത്രത്തിലെ ചില ഭാഗങ്ങൾ മാത്രമാണ് അവർ നോക്കുന്നത്. ജഡ്ജ്‌മെന്റ് വിശ്വാസത്തെ മുൻനിർത്തിയാണെന്നും തെളിവിനെ ആസ്പദമാക്കിയല്ലെന്നുമുള്ള വിമർശനമുണ്ട്. അവർ ജഡ്ജ്‌മെന്റ് വായിച്ചിട്ടുണ്ടാവില്ല. നിങ്ങൾക്ക് ജഡ്ജ്‌മെന്റിനെ അംഗീകരിക്കാനും നിരസിക്കാനുമുള്ള അവകാശമുണ്ട്’, ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

അതേസമയം നേരത്തെയും അയോധ്യ വിധിയുമായി ബന്ധപ്പെട്ട് ഡിവൈ ചന്ദ്രചൂഡിന്റെ പരാമർശം വിവാദമായിരുന്നു. അയോധ്യ കേസിൽ പരിഹാരം കണ്ടെത്താൻ ദൈവത്തോട് പ്രാർത്ഥിച്ചുവെന്ന വാദം ചന്ദ്രചൂഡ് ഉയർത്തിയിരുന്നു. എന്നാൽ ഈ വാദം നേരത്തെ ബിബിസിയുമായുള്ള അഭിമുഖത്തിൽ ചന്ദ്രചൂഡ് തള്ളിയിരുന്നു. തന്റെ പ്രതികരണത്തിന്റെ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചതെന്നും അത് തെറ്റാണെന്നും ഡി വൈ ചന്ദ്രചൂഡ് അന്നു വ്യക്തമാക്കിയിരുന്നു.

പ്രണയനൈരാശ്യത്തിൽ ജീവനൊടുക്കാനൊരുങ്ങിയവനോട്…വേണ്ടടാ മക്കളെ, ഞങ്ങളുണ്ട് കൂടെ…ആ വാക്കുകൾ കേട്ട് 23 കാരൻ പിടിച്ചുകയറിയത് ജീവിതത്തിലേക്ക്!! പിന്നെ അവനൊപ്പം രാവേറെ ആ പാലത്തിനടിയിൽ കൂട്ടിരുന്നു, കരയാൻ തോൾ ചായ്ച്ച് നൽകി…

BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026